- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സ്റ്റേറ്റ് പെൻഷൻ കുറയ്ക്കില്ല; നിലവിലുള്ള നിരക്കിൽ തന്നെ തുടരും; മന്ത്രി ബർട്ടൻ
ഡബ്ലിൻ: സർക്കാർ സ്റ്റേറ്റ് പെൻഷൻ കുറയ്ക്കില്ലെന്നും നിലവിലുള്ള നിരക്കിൽ തന്നെ തുടരുമെന്നും മന്ത്രി ജോവാൻ ബർട്ടൻ. പെൻഷൻ പദ്ധതി സുസ്ഥിരമായി നിലനിർത്താൻ അതിന്റെ ബേസിക് റേറ്റിൽ വെട്ടിച്ചുരുക്കൽ വേണ്ടിവരുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായി പുറത്തു വന്ന റിപ്പോർട്ടിനോട് പ്
ഡബ്ലിൻ: സർക്കാർ സ്റ്റേറ്റ് പെൻഷൻ കുറയ്ക്കില്ലെന്നും നിലവിലുള്ള നിരക്കിൽ തന്നെ തുടരുമെന്നും മന്ത്രി ജോവാൻ ബർട്ടൻ. പെൻഷൻ പദ്ധതി സുസ്ഥിരമായി നിലനിർത്താൻ അതിന്റെ ബേസിക് റേറ്റിൽ വെട്ടിച്ചുരുക്കൽ വേണ്ടിവരുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായി പുറത്തു വന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ബർട്ടൻ. നിലവിലുള്ള പെൻഷൻ നിരക്ക് തുടരാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അതിൽ കുറവ് വരുത്താൻ തത്ക്കാലം ഉദ്ദേശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2015-ലെ വെൽഫെയർ ചെലവുകളിൽ 34.4 ശതമാനവും പെൻഷൻ ഫണ്ടാണ്. ഈ വർഷത്തെക്കാൾ 168 മില്യൺ യൂറോ വർധനയാണിത്. പെൻഷൻ നിരക്ക് വെട്ടിച്ചുരുക്കുമെന്ന് പുറത്തായ വാർത്ത സർക്കാർ നയമല്ലെന്നും മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമീപഭാവിയിൽ പെൻഷൻ നിരക്കിൽ കുറവ് വരുത്താൻ സർക്കാർ ആലോചിക്കുന്നില്ല. പെൻഷൻ വെട്ടിച്ചുരുക്കൽ സംബന്ധിച്ച് വന്ന വാർത്ത നിഷേധിച്ചുകൊണ്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എക്‌സ്‌പെൻഡിച്ചറും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ 66 വയസാണ് സ്റ്റേറ്റ് പെൻഷൻ പ്രായം. അടിസ്ഥാന റേറ്റ് ആഴ്ചയിൽ 219 യൂറോയും. നിലവിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും പ്രായമായവരുടെ പെൻഷൻ സർക്കാരിന്റെ കൈയിൽ സുരക്ഷിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വീക്ക്‌ലി പെൻഷനിൽ യാതൊരു വിധത്തിലുള്ള വെട്ടിച്ചുരുക്കലും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വെൽഫെയർ ബജറ്റിൽ ഏറെ സമ്മർദങ്ങളുണ്ടെങ്കിലും സ്റ്റേറ്റ് പെൻഷന്റെ കാര്യത്തിൽ സർക്കാർ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകുകയില്ലെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.