ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ സെന്റ്. തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ പത്താം വർഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ ഈ വർഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 1 ശനിയാഴ്ച അയർലണ്ടിലെ എല്ലാ ദേവാലയങ്ങളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു.

ഡബ്ലിൻ സെന്റ് തോമസ് പള്ളിയിൽ രാവിലെ 9 മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കും. തുടർന്ന് ക്വിസ് മത്സരം ആരംഭിക്കും. അയർലണ്ടിലെ ഡബ്ലിൻ, ലൂക്കൻ, ഡ്രോഹിഡ, വാട്ടർഫോർഡ്, കോർക്ക്, ലീമെറിക്ക് എന്നീ ദേവാലയങ്ങൾ ക്വിസ് മത്സരത്തിൽ പങ്കു ചേരും.

മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനമായി നൽകും. വിശുദ്ധ കുർബാനക്കും ക്വിസ് മത്സരത്തിനും റവ. ഫാ. എൽദോ വർഗീസ് നേതൃത്വം നൽകും.

വിശദ വിവരങ്ങൾക്ക്: ഫാ. അനീഷ് സാം. Mob - 089-228-8818