അയർലൻഡ്: ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച് (അയർലൻഡ് റീജിയൺ)ഫാമിലി കോൺഫറൻസിന്റെമൂന്നോടിയായി ലോഗോ പ്രകാശനം റെവ :ഫാദർ സഖറിയാ ജോർജ്ജ് നിർവ്വഹിച്ചു.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച് ,വാട്ടർഫോർഡിൽ
കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സെക്രട്ടറി സിജു റ്റി.അലക്‌സിന്റെയും
,ട്രസ്റ്റീ ഷാജി മത്തായിയുടെയും നേതൃത്വത്തിൽ ഇടവക വികാരി റെവ:ഫാദർ സഖറിയജോർജ്ജ് 2018 ഫാമിലി കോൺഫറൻസ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഈ വർഷത്തെ ഫാമിലി കോൺഫറൻസ് ,വാട്ടർഫോർഡിലുള്ള മൗണ്ട് മെലറിയിൽ വച്ച് 2018മെയ് 5,6,7 (ശനി,ഞായർ,തിങ്കൾ ) എന്നീ തീയതികളിൽ നടത്തപ്പെടുന്നു.കോൺഫെറെൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി റെവ:ഫാദർ ജോർജ്ജ്തങ്കച്ചൻ,റെവ:ഫാദർ നൈനാൻ കുര്യാക്കോസ് ,റെവ:ഫാദർ എൽദോ വർഗീസ് ,റെവ: ഫാദർഅനീഷ് ജോൺ ,റെവ:ഫാദർ സഖറിയാ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധകമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.