- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ആഴ്ച്ച അയർലന്റിൽ ചൂട് കൂടും; താപനില 22 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം
ഡബ്ലിൻ: അടുത്തയാഴ്ചയോടെ അയർലന്റിൽ ചൂടൻ കാലാവസ്ഥയായിരിക്കുമെന്ന് റിപ്പോർട്ട്്. അന്തരീക്ഷതാപനില 22 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെഡിറ്ററേനിയൻ ദ്വീപായ ഇബിസയേക്കാളും ചൂട് കൂടുതലാകും രാജ്യത്തെന്നാണ് മുന്നറിയിപ്പ്. അതേസമയം കാറ്റിന്റെ ദിശ കിഴക്കോട്ടായതിനാൽ ഡബ്ലിനിൽ കാര്യമായി ചൂട് വർദ്ധിക്കാൻ സാധ്യതയില്ല.എന്നാൽ വെള്ളിയഴ്‌ച്ച വൈകുന്നേരം ലെയ്ൻസ്റ്ററിലും ഈസ്റ്റ് മങ്സ്റ്ററിലും ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും .വരും ദിവസങ്ങളിൽ ഇടവിട്ടമഴയും തണുത്ത രാത്രികളും ആയിരിക്കുമെന്നും മെറ്റ് ഐറിൻ പറയുന്നു. ശനിയാഴ്ച രാവിലെയും വ്യാപകമായ മഴക്കു സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മഞ്ഞുകാലം കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് ഏറ്റവും തണുപ്പേറിയതായിരുന്നു എന്നാണ് കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.മൈനസ് മൂന്നു ഡിഗ്രി സെൽഷ്യസ് വരെയാണ് സ്ലൈഗോയിൽ അന്തരീക്ഷ താപനില താഴ്ന്നത്. ഡബ്ലിനിലും കഴിഞ്ഞ 27 വർഷത്തിനിടെയുള്ള ഏറ്റവും തണുപ്പുനിറഞ്ഞ ദിവസങ
ഡബ്ലിൻ: അടുത്തയാഴ്ചയോടെ അയർലന്റിൽ ചൂടൻ കാലാവസ്ഥയായിരിക്കുമെന്ന് റിപ്പോർട്ട്്. അന്തരീക്ഷതാപനില 22 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെഡിറ്ററേനിയൻ ദ്വീപായ ഇബിസയേക്കാളും ചൂട് കൂടുതലാകും രാജ്യത്തെന്നാണ് മുന്നറിയിപ്പ്.
അതേസമയം കാറ്റിന്റെ ദിശ കിഴക്കോട്ടായതിനാൽ ഡബ്ലിനിൽ കാര്യമായി ചൂട് വർദ്ധിക്കാൻ സാധ്യതയില്ല.എന്നാൽ വെള്ളിയഴ്‌ച്ച വൈകുന്നേരം ലെയ്ൻസ്റ്ററിലും ഈസ്റ്റ് മങ്സ്റ്ററിലും ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും .വരും ദിവസങ്ങളിൽ ഇടവിട്ടമഴയും തണുത്ത രാത്രികളും ആയിരിക്കുമെന്നും മെറ്റ് ഐറിൻ പറയുന്നു. ശനിയാഴ്ച രാവിലെയും വ്യാപകമായ മഴക്കു സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ മഞ്ഞുകാലം കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് ഏറ്റവും തണുപ്പേറിയതായിരുന്നു എന്നാണ് കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.മൈനസ് മൂന്നു ഡിഗ്രി സെൽഷ്യസ് വരെയാണ് സ്ലൈഗോയിൽ അന്തരീക്ഷ താപനില താഴ്ന്നത്. ഡബ്ലിനിലും കഴിഞ്ഞ 27 വർഷത്തിനിടെയുള്ള ഏറ്റവും തണുപ്പുനിറഞ്ഞ ദിവസങ്ങൾ രേഖപ്പെടുത്തി.