ഡബ്ലിൻ: ഇന്ന് രാജ്യമെങ്ങും കനത്ത മഴ തുടരുകയാണ്. ഇതിനെത്തുടർന്ന് ഡബ്ലിൻ, കാർലോ, കിൽക്കെനി, വെക്‌സ്‌ഫോർഡ്, വിക്ക്‌ലോ, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇതിനെത്തുടർന്ന് കനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ദൂരക്കാഴ്ചയ്ക്ക് മങ്ങലുണ്ടാകുന്നതിനാൽ കാർ ഓടിക്കുന്നവർ കരുതണമെന്നും നിർദേശമുണ്ട്.

ഇന്ന് 40 മില്ലീമീറ്ററിന് മുകളിലുള്ള മഴയാണ് തെക്ക് കിഴക്കൻ തീരത്ത് പ്രതീക്ഷിക്കുന്നത്. രാവിലെയ്ക്കും ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ മണിക്കൂറിനുമിടയിൽ മഴ സൗത്ത് ഈസ്റ്റ് വാർഡ്‌സിലേക്ക് നീങ്ങി ശക്തമായി പെയ്യുമെന്നാണ് മെറ്റ് ഐറാൻ നൽകുന്ന മുന്നറിയിപ്പ.് പലയിടങ്ങളിലും മഴ പ്രമാണിച്ച് യെല്ലോ വാണിങ് പുറപ്പെടുവിച്ചിരിക്കുന്നു. മൺസ്റ്ററിന്റെയും ലെയിൻസ്‌റററിന്റെയും ചില ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മൺസ്റ്റർ, ലെയിൻസ്റ്റർ എന്നിവിടങ്ങളിൽ മഴ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അത് ഇന്നത്തെ പ്രഭാതത്തോടെ ഡബ്ലിനിലു മെത്തുമെന്നാണ് മെറ്റ് ഐറാൻ വക്താവ് വെളിപ്പെടുത്തിയത്. തുടർന്ന് കോന്നാക്റ്റിലുടനീളവും അൾസ്റ്ററിന്റെ ചില ഭാഗങ്ങളിലും തെളിഞ്ഞ കാലാവസ്ഥയുണ്ടാകുമെന്നും സൂചനയുണ്ട്. ഇന്നത്തെ ഏറ്റവും കൂടി യ താപനില 15 ഡിഗ്രി സെൽഷ്യസിനും 17 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും. തീരപ്രദേശങ്ങളിലും യെല്ലോ വാണിങ് നിലവിൽ വന്നിട്ടുണ്ട്. എന്നാൽ നാളെ താരതമ്യേന തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനമുണ്ടായിരിക്കുന്നത്.