- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈയ്ൻ സംവിധാനം വീണ്ടും നീട്ടിയേക്കും; ജൂലൈ 31 വരെ നീട്ടുന്ന കാര്യം പരിഗണനയിലെന്ന് ആരോഗ്യമന്ത്രി
ഡബ്ലിൻ : അയർലണ്ടിലെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈയ്ൻ സംവിധാനം നീട്ടിയേക്കും. ജൂലൈ 31 വരെ നീട്ടാൻ ആണ് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണല്ലിപദ്ധതിയിടുന്നത്. നിലവിലെ സംവിധാനം ജൂൺ രണ്ടാം വാരത്തിൽ അവസാനിക്കേണ്ടതായിരുന്നു..
മൂന്ന് മാസത്തെ എക്സ്റ്റൻഷൻ നിയമം അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും ജൂലൈ അവസാനം വരെ നീട്ടണമെന്ന് മാത്രമാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ഭൂരിപക്ഷം നേതാക്കളും ക്വാറന്റൈയ്ൻ നീട്ടുന്നതിന് അനുകൂലമാണ്. അതിനാൽ ജൂലൈ 31വരെ ഈ സംവിധാനം തുടർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അയർലണ്ടിലെത്തുന്ന എല്ലാ യാത്രക്കാർക്കും പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ടെസ്റ്റ് നടത്തിയിരിക്കണം.നിശ്ചിത രാജ്യങ്ങളിൽ നിന്നുള്ളവർ ഹോം ക്വാറന്റൈയ്‌നിലും പോകണം. കൂടാതെ റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിലെ യാത്രികർക്ക് 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈയ്‌നും ഉണ്ടാകും.