ഡബ്ലിൻ: അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്‌നാനായ കുടുംബ സംഗമം  11ന് ശനിയാഴ്ച രാവിലെ 10.30-ന് താലാ കിൽനമന കമ്മ്യൂണിറ്റി ഹാളിൽ നടത്തപ്പെടും. ഫാ.ബിജു മാളിയേക്കലാണ് മുഖ്യാതിഥി. പ്രസിഡന്റ് ബിജു വെട്ടിക്കനാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി ബിന്ദു ജോമോൻ കട്ടിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും.

മാർഗ്ഗംകളി, പുരാതനപ്പാട്ട്, ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, കോമഡി സ്‌കിറ്റ് തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും. ഒരുമയിലും തനിമയിലും വിശ്വാസനിറവിലും ഒത്തുചേരുവാൻ എല്ലാ ക്‌നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു വെട്ടിക്കനാൽ, വൈസ് പ്രസിഡന്റ് ജോയിച്ചൻ ഒഴുകയിൽ, സെക്രട്ടറി ബിന്ദു ജോമോൻ, ജോയിന്റ് സെക്രട്ടറി ഗ്രേസി മാത്യൂസ്, ട്രഷറർമാരായ സാജുമോൻ വട്ടുകുളത്തിൽ, ബിജു പന്തല്ലൂർ, ഉപദേഷ്ടാവ് ജെയ്‌മോൻ കിഴക്കേക്കാട്ടിൽ എന്നിവർ അറിയിച്ചു. ഫോൺ: ബിജു - 0868943859.