ഡബ്ലിൻ: തനിമയിലും ഒരുമയിലും വിശ്വാസ നിറവിലും ക്‌നാനായ കാത്തലിക് അസോസിയേഷൻ അയർലന്റിന്റെ നേതൃത്വത്തിൽ താലാ കിൽനമന ഹാളിൽ നടന്ന ക്‌നാനായ മഹാസംഗമം പ്രൗഢഗംഭീരമായി. പ്രസിഡന്റ് ബിജു വെട്ടിക്കനാലിന്റെ അദ്ധ്യക്ഷതയിൽ ഫാ. ബിജു മാളിയേക്കൽ ഭദ്രദീപം തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.  ജെയ്‌മോൻ കിഴക്കേക്കാട്ടിൽ സ്വാഗതവും സാജുമോൻ നന്ദിയും പറഞ്ഞു.  സെക്രട്ടറി ബിന്ദു ജോമോൻ കട്ടിപ്പറമ്പിൽ റിപ്പോർട്ടും ട്രഷറർ ബിജു പന്തല്ലൂർ കണക്കുകളും അവതരിപ്പിച്ചു.  ജോയിച്ചൻ ഒഴുകയിൽ ആശംസകളർപ്പിച്ചു. 

ഗ്രേസി മാത്യൂസ് ചേലയ്ക്കൽ ചിട്ടപ്പെടുത്തി സാബു ജോസഫ് പാടിയ ക്‌നാനായ സംഗമ ഗാനത്തിന് ചുവടുവച്ച് ഭാരവാഹികളും കലാപ്രതിഭകളും അവതരിപ്പിച്ച സ്റ്റേജ് ഓപ്പണിങ് വർണ്ണാഭമായി. ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കിരൺ ഷാജു (കോർക്ക്), സിഞ്ജുമോൾ സണ്ണി ഇളംകുളത്ത് എന്നിവർക്ക് ട്രോഫികൾ നൽകി ആദരിച്ചു.  മാർഗ്ഗംകളി. ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, കോമഡി സ്‌കിറ്റ് തുടങ്ങിയ വിവിധ പരിപാടികൾ സംഗമത്തിന്റെ യശസ്സുയർത്തി.