യർലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ 'ഒരുമ 2017' ഒക്ടോബർ 14 നു സണ്ണിച്ചേട്ടൻ നഗറിൽ സംഘടിപ്പിക്കുന്നു അയർലണ്ടിൽ-എത്തിച്ചേർന്ന അന്നുമുതൽ ക്‌നാനായ കൂട്ടായ്മയുടെ കറപുരളാത്ത വ്യക്തിത്വത്തിനുടമയായിരുന്ന സണ്ണിച്ചേട്ടനു സഹോദരങൾ ഒത്തുചേരാനൊരുങ്ങുകയാണ് 14 ശനിയാഴ്ച രാവിലെ താലാ കിൽനമന ഹാളിൽ.

ശനിയാഴ്ച രാവിലെ 9.30നു ആർച്ച് ബിഷപ്പ് മാർ കുരിയൻ മാത്യു വയലുങ്കൽ പിതാവിനു (Vatican Diplomat and the current Apostolic Nuncio to Papua New Guinea and Solomon Islands.)സ്വീകരണം. തുടർന്ന് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ സണ്ണിച്ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് വിശുദ്ധ കുർബ്ബാനയും ഒപ്പീസും,തദവസരത്തിൽ റവ.ഫാ . സജി മലയിൽപുത്തൻ പുരയിൽ (ഗ്രേറ്റ് ബ്രിട്ടൻ സ്Iറോ മലബാർ സഭാ വികാരി ജനറൽ) സഹകാർമ്മികത്വം വഹിക്കും.

ദിവ്യബലിക്കുശേഷം പിതാവിന്റെ സാന്നിദ്ധ്യത്തിൽ അനുസ്മരണ സമ്മേളനം,ജൂനിയർ സെർട്ട് ലിവിങ് സെർട്ട് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ, സ്‌നേഹവിരുന്ന് , വിവിധ കലാപരിപാടികൾ അവസാനം വാശിയേറിയ വടംവലി മൽസരത്തോടു കൂടി 'ഒരുമ 2017' ന്റെ സൂര്യൻ പടിഞ്ഞാറു അസ്തമിക്കും.

വിശുദ്ധ കുർബ്ബാനയിലും തുടർന്നു നടക്കുന്ന കാര്യ-കലാപരിപാടികളിലും അസാന്നിദ്ധ്യം ഒഴിവാക്കാൻ എല്ലാ ക്‌നാനായമക്കളും ശ്രദ്ധിക്കണമെന്ന് കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.