- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ബുകൾ, റെസ്റ്റോറന്റുകൾ തുറക്കും; കൗണ്ടിക്കകത്ത് ഉള്ള യാത്രകൾ അനുവദിക്കും; കായികമേഖല, മൃഗശാല, മ്യൂസിയങ്ങൾ തുറക്കും; അയർലണ്ടിൽ ലോക്ഡൗൺ ഇളവുകൾ ഏപ്രിൽ 12 മുതൽ
രാജ്യത്ത് ഏപ്രിൽ 12 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്താൻ തീരുമാനം.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ആണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഏപ്രിൽ 12 മുതൽ ഘട്ടം ഘട്ടമായാണ് ഇളവുകൾ ആരംഭിക്കുക.
എക്സർസൈസിനായി അനുവദിച്ചിട്ടുള്ള 5 കി.മീ പരിധി, കൗണ്ടിക്കകത്ത് എവിടെയും യാത്ര ചെയ്യാം എന്നാക്കി മാറ്റും. നിങ്ങൾ കൗണ്ടികളുടെ അതിർത്തിയിലാണ് താമസമെങ്കിൽ, സ്വന്തം കൗണ്ടി വിട്ട് 20 കി.മീ വരെ യാത്ര ചെയ്യാം.പൂർണ്ണമായും വാക്സിനേറ്റ് ചെയ്യപ്പെട്ട രണ്ട് പേർക്ക് വീടുകൾക്കുള്ളിൽ ഒത്തുചേരാം. രണ്ട് വീട്ടുകാർക്ക് പുറത്ത് ഒത്തുചേരാം.
എല്ലാ കുട്ടികളും തിരികെ സ്കൂളുകളിലെത്തും. Childcare facility-കളും പ്രവർത്തനമാരംഭിക്കും. നിർമ്മാണ മേഖല ഭാഗികമായി തുറക്കും. 5,000 തൊഴിലാളികൾ ജോലിസ്ഥലത്ത് തിരികെയെത്തും.ഏപ്രിൽ 26 കൂടി ടെന്നിസ്, ഗോൾഫ് അടക്കമുള്ളവയുടെ ട്രെയിനിങ് അനുവദിക്കും. അണ്ടർ 18 ട്രെയിനിങ്ങിനും അനുമതി.മൃഗശാലകൾ, പൈതൃകകേന്ദ്രങ്ങൾ എന്നിവ തുറക്കും.സംസ്കാരച്ചടങ്ങുകളിൽ 25 പേർക്ക് വരെ പങ്കെടുക്കാം. മുമ്പ് ഇത് 10 ആയിരുന്നു.
മെയ് 4 മുതൽമ്യൂസിയം, ഗാലറികൾ എന്നിവ തുറക്കും.ഹെയർഡ്രസിങ്, റീട്ടെയിൽ, , നിർമ്മാണ മേഖല എന്നിവ ഘട്ടം ഘട്ടമായി മെയ് മാസത്തിൽ തുറക്കും. മതാചാര പ്രവർത്തനങ്ങൾക്കും മെയ് മാസത്തോടെ ആനുകൂല്യം ലഭിച്ചേക്കും.