- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ കലാ സാംസ്‌കാരിക സംഘടനായായ'മലയാളം' ഒരുക്കുന്ന ഓൾ അയർലണ്ട് ക്വിസ് മത്സരം മാർച്ച് 19 ന് താലയിൽ
അയർലണ്ടിലെ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കുമായി കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം' സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വർഷം മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൗസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു. സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ് ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജൂനിയർ (8 to 12 years) ,സീനിയർ(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും. രണ്ടു പേർ വീതം അടങ്ങുന്ന ഓരോ ടീമായിരിക്കണം മത്സരിക്കേണ്ടത്.ഒരു ടീമിനുള്ള രജിസ്‌ട്രേഷൻ ഫീസ് 20 യൂറോ ആയിരിക്കും. രാവിലെ 11 .30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ക്ര്യത്യം 12 മണിയോടെ മത്സരം ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. സെമിഫൈനൽ ,ഫൈനൽ റൗണ്ടുകൾക്കുശേഷം വിജയികളാകുന്ന ടീമുകൾക്ക് ട്രോഫിയും ആകർഷകമായ
അയർലണ്ടിലെ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കുമായി കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം' സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വർഷം മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൗസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു. സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ് ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജൂനിയർ (8 to 12 years) ,സീനിയർ(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം.
SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും. രണ്ടു പേർ വീതം അടങ്ങുന്ന ഓരോ ടീമായിരിക്കണം മത്സരിക്കേണ്ടത്.ഒരു ടീമിനുള്ള രജിസ്‌ട്രേഷൻ ഫീസ് 20 യൂറോ ആയിരിക്കും. രാവിലെ 11 .30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ക്ര്യത്യം 12 മണിയോടെ മത്സരം ആരംഭിക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. സെമിഫൈനൽ ,ഫൈനൽ റൗണ്ടുകൾക്കുശേഷം വിജയികളാകുന്ന ടീമുകൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് .പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 9 നു മുൻപായിപേരുകൾ രജിസ്റ്റർ ചെയ്തിരിക്കണം. പേരുകൾ രജിസ്റ്റർ ചെയ്യുവാനും മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുമായി താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു 'മലയാളം' ഭാരവാഹികൾ അറിയിക്കുന്നു .
പ്രദീപ് 0871390007
അലക്‌സ് 0871237342
ബിപിൻ ചന്ദ് 0894492321
കിരൺ 0872160733