'മലയാളം' കലാസാംസ്‌കാരിക സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച് 24 ശനിയാഴ്ച വൈകിട്ട് അഞ്ചിന് താലാ ആയിൽസ്ബറിയിലുള്ള മാർട്ടിൻ ഡിപോറസ് സ്‌കൂൾ ഹാളിൽ വച്ചു നടത്തപ്പെടുന്നു. 2018 -19 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തനസമിതി അംഗങ്ങളെയും പ്രസ്തുത യോഗത്തിൽ വച്ചു തിരഞ്ഞെടുക്കും.

കേരളത്തിന്റെ തനതായ സംസ്‌കാരം അയർലണ്ടിലെ മലയാളികൾക്ക് അനുഭവവേദ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം തന്നെ കലാപരവും, സാംസ്‌കാരിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലും കഴിഞ്ഞ11 വർഷങ്ങളായി സജീവമായ ഇടപെടലുകൾ 'മലയാളം 'സംഘടന നടത്തിക്കൊണ്ടിരിക്കുന്നു.

ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ താല്പര്യമുള്ള അയർലണ്ടിലെ മുഴുവൻ മലയാളികളെയും വാർഷിക പൊതു യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.