ബ്ലിനിൽ താമസിക്കുന്ന മലയാളി നഴ്‌സിന്റെ ഭർത്താവ് ദുബായിൽ മരിച്ചു. പെരുമ്പാവൂർ ഐമുറി സ്വദേശി ഡിക്‌സൺ പോളാണ് മരിച്ചത്. പരേതന് 34 വയസായിരുന്നു പ്രായം. അബുദബിയിൽ ജോലിയുണ്ടായിരുന്ന ഡിക്‌സൺ അയർലന്റിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം വിളിച്ചത്.

ഏതാനം മാസം മുമ്പ് അയർലണ്ടിൽ എത്തിയ ശേഷം ഡിക്‌സൺ ദുബായിലെ ജോലിയിൽ നിന്നും റിലീവ് ചെയ്യാനായി ദുബായിലേക്ക് പോയപ്പോഴാണ് യാദൃശ്ചികമായി മരണപ്പെട്ടതെന്നാണ് സൂചന.ഡിക്‌സണെ കഴിഞ്ഞ രണ്ടു ദിവസമായി കാണാതെയായതിനെ തുടർന്ന് വീട്ടുകാർ ഇടപെട്ടു ദുബായിലെ സുഹൃത്തുക്കളും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇദ്ദേഹം താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ കാർ പാർക്കിൽ കാറിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രശസ്തമായ മെട്രോം കെമിക്കൽ ആൻഡ് ടൂൾസ് കമ്പനിയിൽ ഉയർന്ന ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഡിക്‌സൺ. അയർലണ്ടിലെ ബ്രാഞ്ചിലേയ്ക്ക് ഡിക്സണ് കമ്പനി ജോലി വാഗ്ദാനംചെയ്തിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാനും കൂടിയാണ് ഇദ്ദേഹം ദുബായിക്ക് പോയത്.

ലെക്‌സിലിപ്പിലെ നഴ്‌സിങ് ഹോമിൽ നഴ്‌സാണ് ഡിക്‌സന്റെ ഭാര്യ സോഫിയ. അഞ്ചു വയസുള്ള സാറ ഏക മകളാണ്.