- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസർ മൂലം മരിച്ച മലയാളി നഴ്സിന്റെ പൊതുദർശനം ഇന്ന് കോർക്കിൽ; കണ്ണീരോടെ അന്ത്യോപചാരം അർപ്പിക്കാൻ മലയാളി സമൂഹം
കോർക്ക്: അയർലന്റിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്‌ത്തിക്കൊണ്ട് ഇന്നലെയെത്തിയ മരണ വാർത്തയിൽ നിന്ന് മോചിതരാകാതെ കഴിയുകയാണ് ഓരോ കുടുംബവും. കോട്ടയം കല്ലറ സ്വദേശിനിയായ ജിനുവിന്റെ മരണവാർത്ത ഇന്നലെ വളരെയേറെ ദുഃഖത്തോടെയാണ് എല്ലാവരും അറിഞ്ഞത്.അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോട്ടയം കല്ലറ മഠത്തിപ്പറമ്പിൽ ലൈജു ജോസിന്റെ ഭാര്യ ജിനു (35)
കോർക്ക്: അയർലന്റിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്‌ത്തിക്കൊണ്ട് ഇന്നലെയെത്തിയ മരണ വാർത്തയിൽ നിന്ന് മോചിതരാകാതെ കഴിയുകയാണ് ഓരോ കുടുംബവും. കോട്ടയം കല്ലറ സ്വദേശിനിയായ ജിനുവിന്റെ മരണവാർത്ത ഇന്നലെ വളരെയേറെ ദുഃഖത്തോടെയാണ് എല്ലാവരും അറിഞ്ഞത്.
അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോട്ടയം കല്ലറ മഠത്തിപ്പറമ്പിൽ ലൈജു ജോസിന്റെ ഭാര്യ ജിനു (35) ശനിയാഴ്ച രാവിലെ 10 മണിയോടെ കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. യോൾ ജനറൽ ഹോസ്പിറ്റലിലെ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു ജിനു.
ജിനുവിന്റെ മൃതദേഹം ഇന്ന ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ കോർക്കിലെ സർഫീൽഡ് റോഡിലുള്ള ജെർ ഓ കോണൽ ഫ്യുണറൽ ഹോമിൽ പൊതു ദർശനത്തിന് വെയ്ക്കും.അവിടെ വച്ചു മൃത സംസ്‌കാര ശുശ്രൂഷയുടെ ആദ്യ ഘട്ടം നടത്തപ്പെടും.3 മണിക്ക് വിൽട്ടൺ സെന്റ് ജോസഫ്‌സ് എസ്.എം.എ ദേവാലയത്തിലേയ്ക്ക് മൃതദേഹം മാറ്റും. ഇവിടെയും ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് കോർക്ക് സീറോ മലബാർ സഭ ചപ്ലൈൻ ഫാ. ഫ്രാൻസിസ് നീലങ്കാവിലിന്റെ മുഖ്യ കാർമികത്വത്തിൽ പരേതയുടെ ആത്മശാന്തിക്കായി ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടക്കും.
കോട്ടയം തെള്ളകം പുളിമൂട്ടിൽ കുടുംബാംഗമാണ് ജിനു.മഹൺ പോയിന്റ് സെ.ലൂക്ക് ഹോസ്പിറ്റലിലെ നേഴ്‌സാണ് ലൈജു ജോസ്. സിയോൻ ഏക മകളാണ്.