ഡബ്ബിൻ: സൗത്ത് ഡബ്ബിൻ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യൽ ഇൻക്ലൂഷൻ മൾട്ടി കൾച്ചറൽ ദിനാഘോഷത്തിൽ വേൾഡ് മലയാളി കൗൺസിൽ ഭാരതത്തെ പ്രതിനിധീകരിക്കും. 25 ലേറെ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും.

ബിജു വൈക്കത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിൽ ഡബ്ബിനിലെ ആനുഗ്രഹീത കലാകാരൻ ഫാ. ജോസഫ് വെള്ളനാലും ചെണ്ടയിൽ  താളപ്പെരുക്കം തീർക്കും. ഷൈബു കൊച്ചിൻ, റോയി പേരയിൽ, ജോൺസൺ ചക്കാലയ്ക്കൽ, ജയൻ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളംകുളം, ബിനോയി കുടിയിരിക്കൽ, ബെന്നി ജോസ് എന്നിവരും ചെണ്ടമേള ടീമിലുണ്ട്. ഇതാദ്യമായാണ് കൗൺസിൽ നടത്തുന്ന പരിപാടിയിൽ ചെണ്ടമേളം സ്ഥാനം പിടിക്കുന്നത്. മുണ്ടും ജൂബ്ബയും ധരിച്ചാണ് മേളക്കാർ താലാ സിവിക് തിയേറ്ററിലെ വേദിയിലെത്തുന്നത്. 22 ന് (ഞായർ) രാത്രി 8 നാണ് പരിപാടി.

നൃത്താദ്ധ്യാപകൻ ഹണി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള 13 അംഗങ്ങളാണ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് അവതരിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, കുച്ചുപ്പുടി തുടങ്ങിയവ കോർത്തിണക്കി ചിട്ടപ്പെടുത്തിയിരിക്കുന്ന ഡാൻസ് ഭാരതത്തിന്റെ പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്നതാണ്.

ഹണി ജോർജ്ജ്, ആഞ്ചലാ മേരി ജോസ്, ബ്രോണ പെരേപ്പാടൻ, ആഷ്‌ലി ബിജു, റോസ് മേരി റോയി, റിയാ ഡൊമിനിക്, റിയാ സെബാസ്റ്റ്യൻ, ഹേമിയ ഹണി, ഹേമാലിൻ സാജു, ആൻ മേരി ജോയി, അലീഷാ ചക്കോ, ലാമിയ ഹണി, നോലിൻ സാജു എന്നിവരാണ് ഡാൻസ് അവതരിപ്പിക്കുന്നത്.