- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് മൾട്ടി കൾച്ചറൽ ദിനാഘോഷത്തിൽ ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസിന് ഒന്നാംസ്ഥാനം
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ താലാ സിവിക് തിയേറ്ററിൽ നടന്ന സോഷ്യൽ ഇൻക്യൂഷൻ ദിനാഘോഷത്തിൽ വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് അവതരിപ്പിച്ച ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുപതിലേറെ രാജ്യങ്ങളെ പിന്തള്ളിയാണ് അഭിമാനാർഹമായ ഈ നേട്ടം സ്വന്തമാക്കിയത്.പ്രശസ്ത കോറിയോഗ്രാഫർ ഹണി ജോർജ്ജ
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ താലാ സിവിക് തിയേറ്ററിൽ നടന്ന സോഷ്യൽ ഇൻക്യൂഷൻ ദിനാഘോഷത്തിൽ വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് അവതരിപ്പിച്ച ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുപതിലേറെ രാജ്യങ്ങളെ പിന്തള്ളിയാണ് അഭിമാനാർഹമായ ഈ നേട്ടം സ്വന്തമാക്കിയത്.
പ്രശസ്ത കോറിയോഗ്രാഫർ ഹണി ജോർജ്ജിന്റെ നേതൃത്വത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം തുടങ്ങിയവ കോർത്തിണക്കി ചിട്ടപ്പെടുത്തിയ ഡാൻസിൽ സിനിമാറ്റിക് നൃത്തച്ചുവടുകളും ഉൾപ്പെടുത്തിയിരുന്നു. ഹണി ജോർജ്ജ്, ആഞ്ചല മേരി ജോസ്, ബ്രോണ പെരേപ്പാടൻ, ആഷ്‌ലി ബിജു, റോസ് മേരി റോയി, റിയാ ഡൊമിനിക്, റിയാ സെബാസ്റ്റ്യൻ, ഹേമിയ ഹണി, ഹേമലിൻ സാജു, ആൻ മേരി ജോയി, അലീഷാ ചാക്കോ, ലാമിയ ഹണി, നോലിൻ സാജു എന്നിവരായിരുന്നു ഡാൻസ് അവതരിപ്പിച്ചത്.
ബിജു വൈക്കത്തിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളി കൗൺസിൽ അവതരിപ്പിച്ച ചെണ്ടമേളം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആസ്വാദകരുടെ മനം കവർന്നു. ഡബ്ബിനിലെ അനുഗ്രഹീത കലാകാരൻ ഫാ. ജോസഫ് വെള്ളനാൽ, ഷൈബു കൊച്ചിൻ, റോയി പേരയിൽ, ജോൺസൺ ചക്കാലക്കൽ, ജയൻ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളംകുളം, ബിനോയ് കുടിയിരിക്കൽ, ബെന്നി ജോസ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.