- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമ്മ കൊടുങ്കാറ്റ് അയർലന്റിനെ നിശ്ചലമാക്കി; രാജ്യമെമ്പാടും റെഡ് അലേർട്ട്; 400 ഓളം സ്കൂളുകൾ അടഞ്ഞ്കിടക്കുന്നു; വിമാനസർവ്വീസുകൾ റദ്ദാക്കി; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ഇല്ല; ജനങ്ങൾക്ക് ഇന്നും ദുരിതദിനം
യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ശൈത്യം പിടിമുറിക്കിയിരിക്കുകയാണ്. ലണ്ടനിലെ അയലർലന്റിലുമടക്കം മിക്ക രാജ്യങ്ങളിലും മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഇതിനിടെ അയർലന്റിൽ അതിശൈത്യത്തിനൊപ്പം അതിശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതവും ബുദ്ധിമുട്ടിലായി. എമ്മ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യമെങ്ങും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.റോഡ്, ട്രെയിൻ, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു. നൂറുക്കണക്കിനു ട്രെയിനുകളാണ് റദ്ദാക്കിയത്. മോട്ടോർവേകളിലെല്ലാം പലയിടത്തും ഗതാഗത സ്തംഭനമാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ അയർലണ്ടിലെ ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട നിലയിലാണ്. അടുത്ത ദിവസങ്ങളിൽ തുടരുന്ന മഞ്ഞുവീഴ്ചയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും മഞ്ഞിനടിയിലാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെ വീടിനകത്ത് തന്നെ സുരക്ഷിതരായി കഴിയാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിയും താപനില മൈനസ് 5 നും മൈനസ് 10 ഡിഗ്രി സെൽഷ്യസിലും ഇടയിലാകും ഉണ്ടാവുക. തെക്കൻ,
യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ശൈത്യം പിടിമുറിക്കിയിരിക്കുകയാണ്. ലണ്ടനിലെ അയലർലന്റിലുമടക്കം മിക്ക രാജ്യങ്ങളിലും മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. ഇതിനിടെ അയർലന്റിൽ അതിശൈത്യത്തിനൊപ്പം അതിശക്തമായ കാറ്റുകൂടിയായതോടെ ജനജീവിതവും ബുദ്ധിമുട്ടിലായി.
എമ്മ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യമെങ്ങും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.റോഡ്, ട്രെയിൻ, വ്യോമ ഗതാഗതത്തെയെല്ലാം കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിച്ചു. നൂറുക്കണക്കിനു ട്രെയിനുകളാണ് റദ്ദാക്കിയത്. മോട്ടോർവേകളിലെല്ലാം പലയിടത്തും ഗതാഗത സ്തംഭനമാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ അയർലണ്ടിലെ ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട നിലയിലാണ്. അടുത്ത ദിവസങ്ങളിൽ തുടരുന്ന മഞ്ഞുവീഴ്ചയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും മഞ്ഞിനടിയിലാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വെള്ളിയാഴ്ച വൈകുന്നേരം 3 മണി വരെ വീടിനകത്ത് തന്നെ സുരക്ഷിതരായി കഴിയാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിയും താപനില മൈനസ് 5 നും മൈനസ് 10 ഡിഗ്രി സെൽഷ്യസിലും ഇടയിലാകും ഉണ്ടാവുക. തെക്കൻ, കിഴക്കൻ തീരദേശ കൗണ്ടികളിലാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
രാജ്യത്തെ താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിച്ച മണിക്കൂറുകൾക്കിടയിൽ പൊതുജനങ്ങൾക്ക് പുറത്തുപോകാൻ പാടില്ല, ജീവഹാനിയോ ഗുരുതരമായ അപകടങ്ങളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജനങ്ങൾ ഇന്ന് 4 മണി മുതൽ വീടിന് പുറത്തേക്ക് പോകരുതെന്ന് ദേശീയ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് (NECG) മുന്നറിയിപ്പ് നൽകുന്നു. ഡ്രൈവർമാർക്കും കനത്ത ജാഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ബി സിനസ് സ്ഥാപനങ്ങളും, എല്ലാ സ്‌കൂളുകളും, കോളേജുകളും, ഇതര ഗവൺമെന്റ് വകുപ്പുകളും വെള്ളിയാഴ്ചയും അടച്ചിരിക്കുകയാണ്..പല ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. മിഡ്ലാന്റ് റീജിയണൽ തുള്ളമോർ, പോർട്ട് ലാവോസ് നാസ്, താല സെന്റ് ജെയിംസ് ഹോസ്പിറ്റൽ, സെന്റ് ലൂക്ക്സ് റേഡിയേഷൻ ഓങ്കോളജി നെറ്റ്‌വർക്ക് & കോംബെ തുടങ്ങിയ ഇടങ്ങളിൽ ശസ്ത്രക്രിയകളും ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദ് ചെയ്തിട്ടുണ്ട്. കൂടാതെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇന്നും നാളെയുമുള്ള 700 അപ്പോയിന്മെന്റുകൾ റദ്ദാക്കി. ആശുപത്രി, ജിപി, ഹെൽത്ത് സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ HSE നിർദ്ദേശിച്ചിട്ടുണ്ട്. റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ള കൗണ്ടികളിൽ കോടതികളും അടഞ്ഞ് കിടക്കും.
ബസ് ഐറാൻ, ഡബ്ലിൻ ബസ് സർവീസുകൾ ശനിയാഴ്ച വരെ സർവീസുകൾ നടത്തില്ല. അടുത്ത രണ്ട് ദിവസങ്ങളിലും ലിനിസ്റ്റർ, മൻസ്റ്റർ എന്നിവിടങ്ങളിലേക്ക് ബസ് ഐറാൻ സർവീസുകൾ ഉണ്ടാകില്ല. എല്ലാ ഡബ്ലിൻ ബസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട് കൂടാതെ ലുവാസ്, ഡാർട്ട് സേവനങ്ങൾ പരിമിതമായിരിക്കും.
റൺവേയിലും ടാക്സിവേയിലും മഞ്ഞ് മൂടികിടക്കുന്നതിനാൽ ഡബ്ലിൻ എയർപോർട്ട് ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. എയർപോർട്ടിലേക്ക് വരുന്നതിനു മുമ്പ് വിമാനസർവീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ ആയിരകണക്കിന് വീടുകൾ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന ജനങ്ങൾ ഇരുട്ടിലാണ്. റോസ്‌കോമൺ, ഡബ്ലിൻ, കോർക്ക് മേഖലകളിലാണ് വൈദ്യുതി തകരാറിലായത്. റോസ്‌കോമണിൽ, ഏകദേശം 4000 ഉപഭോക്താക്കൾക്ക് ഇപ്പോഴും വൈദ്യുതി ലഭ്യമായിട്ടില്ല. കോർക്കിൽ 200 റോളം വീടുകളിലാണ് വൈദ്യുതി തകരാറിലായത്.