പാട്ടും ഡാൻസും പാടില്ല; 105 മിനിറ്റ് സമയപരിധിക്കുള്ളിൽ ഭക്ഷണം കഴിച്ച് മടങ്ങണം, ഒപ്പം 11.30 മുതൽ കർഫ്യുവും. അയർലണ്ടിലെ പബ്, റസ്റ്റോറന്റുകൾ തുറക്കുമ്പോൾ ജനങ്ങൾ പാലിക്കേണ്ട നിയമങ്ങൾ ഇവയൊക്കെയാണ്.ജൂലൈ പകുതിയോടെ ഇൻഡോർ ഡൈനിംഗും മദ്യസൽക്കാരവും പുനരാരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിന് മുന്നോടിയായി പതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പ്രഖ്യാപിച്ചു.

നോ ലൈവ് മ്യൂസിക്, 105 മിനിറ്റ് സമയപരിധി, രാത്രി 11.30ന് കർഫ്യൂ എന്നിവയാണ് പബ്ബുകൾക്കും റസ്റ്റോറന്റുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന മാർഗനിർദ്ദേശങ്ങൾ. കൂടാതെ ഒരു ടേബിളിൽ 13 വയസ്സിന് മേൽ പ്രായമുള്ള ആറ് പേരിൽ കൂടുതൽ അനുവദിക്കില്ല. 12വയസ്സിൽ താഴെയുള്ളവരെ ഈ കണക്കിൽപ്പെടുത്തിയിട്ടില്ല.എന്നിരുന്നാലും ആകെ എണ്ണം 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കെട്ടിടത്തിൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുന്നുവെങ്കിൽ, 105 മിനിറ്റ് പരിധി ബാധകമാകില്ല.ഒരു മീറ്റർ സാമൂഹിക അകലമേ പാലിക്കാൻ കഴിയുന്നുള്ളുവെങ്കിൽ, 105 മിനിറ്റ് സമയ പരിധി ബാധകമാകും.

ഔട്ട്ഡോർ ഡൈനിംഗിന് 105 മിനിറ്റ് സമയപരിധി ഉണ്ടാകില്ല. ഇത് ജൂൺ ഏഴിന് മുതൽ നടപ്പാക്കും..ഇൻഡോറിലും ഔട്ട്ഡോറിലും തത്സമയ സംഗീതം അനുവദിക്കില്ല.ഇൻഡോർ, ഔട്ട്ഡോർ എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകളും രാത്രി 11.30 ഓടെ ക്ലീയർ ചെയ്തിരിക്കണം.

ഇൻഡോർ, ഔട്ട്ഡോർ ടേബിൾ ഡൈനിങ് സർവീസ് മാത്രമേയുണ്ടാകൂ. ഇൻഡോർ ഡൈനിംഗിൽ ഉപയോക്താക്കൾക്ക് ഒന്നിലധികം ടേബിളുകൾ ബുക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ ഒരാൾക്ക്/ഗ്രൂപ്പിന് പരമാവധി 105 മിനിറ്റ് മാത്രം അനുവദിക്കുമെന്ന സർക്കാർ നിർദ്ദേശത്തിനെതിരെ പബ്ബ് ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്.