- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്ക വൈറസ് ബാധ; 20 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അയർലണ്ട്; ഗർഭിണികൾക്കും ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നവർക്കും പ്രത്യേക മുന്നറിയിപ്പ്
ഡബ്ലിൻ: സെൻട്രൽ സൗത്ത് അമേരിക്കയിലും കരിബീയൻ ദ്വീപുകളിലും വ്യാപകമായിരിക്കുന്ന സിക്ക വൈറസ് ബാധയെ തുടർന്ന് 20 രാജ്യങ്ങളിലേക്ക് അയർലണ്ട് യാത്രാ വിലക്ക് ഏർപ്പെടുത്തി. എബോളയ്ക്കു ശേഷം ഭീഷണി ഉയർത്തി എത്തിയിരിക്കുന്ന സിക്ക വൈറസ് നിയന്ത്രണവിധേയമാക്കാൻ യാതൊരു നടപടികളും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലേക്ക് രോഗബാധ
ഡബ്ലിൻ: സെൻട്രൽ സൗത്ത് അമേരിക്കയിലും കരിബീയൻ ദ്വീപുകളിലും വ്യാപകമായിരിക്കുന്ന സിക്ക വൈറസ് ബാധയെ തുടർന്ന് 20 രാജ്യങ്ങളിലേക്ക് അയർലണ്ട് യാത്രാ വിലക്ക് ഏർപ്പെടുത്തി. എബോളയ്ക്കു ശേഷം ഭീഷണി ഉയർത്തി എത്തിയിരിക്കുന്ന സിക്ക വൈറസ് നിയന്ത്രണവിധേയമാക്കാൻ യാതൊരു നടപടികളും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലേക്ക് രോഗബാധ വ്യാപകമായിട്ടുള്ള രാജ്യങ്ങളിലേക്ക് രാജ്യം യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകിച്ച് ഗർഭിണികൾക്കും ഗർഭിണിയാകാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾക്കും പ്രത്യേക മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
സിക്ക വൈറസ് ബാധിച്ച സ്ത്രീയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മൈക്രോസെഫാലി എന്ന രോഗാവസ്ഥ ഉണ്ടാകുമെന്നതിനാലാണ് ഗർഭിണികൾക്കും ഗർഭിണിയാകാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾക്കും പ്രത്യേക നിർദ്ദേശം നൽകിയിരിക്കുന്നത്. തലച്ചോറിന്റെ വലിപ്പം സാധാരണയിൽ താഴെ വരുന്ന അവസ്ഥയാണ് മൈക്രോസെഫാലി.
അയർലണ്ടിൽ തണുത്ത കാലാവസ്ഥയായതിനാൽ വിദേശരാജ്യങ്ങളിൽ അവധിയാഘോഷിക്കാൻ പോകുന്ന സാഹചര്യത്തിലാണ് യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. കൊതുക് വ്യാപിപ്പിക്കുന്ന വൈറസ് ആയതിനാൽ നിലവിൽ രാജ്യത്ത് പൊതുജനാരോഗ്യഭീഷണി സിക്ക വൈറസ് ഉയർത്തുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രക്തദാനത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ സിക്ക വൈറസ് ബാധിക്കാൻ സാധ്യത തുലോം കുറവാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.