മാസങ്ങൾ നീണ്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീങ്ങി അയർലന്റ് ജനജീവിതം ഇന്ന് മുതൽ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ലെവൽ അഞ്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ നാട്ടിലും നഗരത്തിലും ഗ്രാമങ്ങളിലുമെല്ലാം ജനങ്ങൾ തെരുവിലേക്കിറങ്ങാം. ഹെയർ ഡ്രസേഴ്‌സ്, ബാർബർമാർ,ബ്യൂട്ടീഷ്യൻസ് തുടങ്ങിയ പേഴ്‌സണൽ സർവീസുകൾക്കാണ് ഇന്നുമുതൽ തുറക്കും.

ഡിസംബർ മുതൽ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ തുറക്കുന്നതോടെ ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.എന്നിരുന്നാലും, ക്ലൈയിന്റുകളെ അപ്പോയിന്റ്മെന്റുകൾ വഴി മാത്രമേ സ്വീകരിക്കാനാകൂ.സലൂണിൽ പ്രവേശിക്കുമ്പോൾ താപനില എടുക്കും.തുടർന്ന് കൈകൾ നന്നായി സാനിറ്റൈസ് ചെയ്യണം.സലൂണിൽ പ്രവേശിക്കുന്നവരുടെ സ്വന്തം മാസ്‌കിൽ കളറോ മുടിയോ പതിക്കാതിരിക്കാൻ കസ്റ്റമേഴ്‌സിന് ഡിസ്‌പോസിബിൾ ഫെയ്‌സ് മാസ്‌കുകൾ നൽകും.

കോൺടാക്റ്റ് ഫോമുകൾ പൂരിപ്പിക്കുന്നതിന് പേനയും നൽകും. ഉപയോഗത്തിന് ശേഷം, അവ പ്രത്യേക കണ്ടെയ്‌നറിൽ വയ്ക്കണം. സ്വന്തം പേനയും ഉപയോഗിക്കാം.ഡിസ്‌പോസിബിൾ അല്ലെങ്കിൽ ഫാബ്രിക് ഗൗണുകളാണ് ഉപയോഗിക്കുക. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.

ഗാലറികൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ തുറന്നത് ആളുകൾക്ക് ആശ്വാസം നൽകുന്നതായി.50% ശേഷിയോടെയാണെങ്കിലും പൊതുഗതാഗതവും പ്രവർത്തിക്കാം.സ്വകാര്യ ഗാർഡനുകളിലുൾപ്പടെ പരമാവധി മൂന്ന് കുടുംബങ്ങൾക്കോ ആറു പേർക്കോ വരെ നിന്നുള്ള ഔട്ട്ഡോർ സന്ദർശനം സാധ്യമാണ്.15 പേർ എന്ന് നിജപ്പെടുത്തി മുതിർന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.

പൂർണ്ണമായും വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾക്ക് ഇൻഡോർ കൂട്ടായ്മകളാകാം.ഇതിൽ മൂന്നിൽ കൂടുതൽ വീടുകൾ പാടില്ലെന്ന് നിർദ്ദേശമുണ്ട്.ഈ സംഗമങ്ങളിൽ വേണമെങ്കിൽ മാസ്‌കും വേണ്ടെന്നും വെയ്ക്കാം. ക്ലിക്ക് ആൻഡ് കളക്റ്റും അപ്പോയിന്റ്‌മെന്റ് വഴി ഇൻ-സ്റ്റോർ ഷോപ്പിങ് എന്നിവയെല്ലാം സാധ്യമാണ്.

ശവസംസ്‌കാര ചടങ്ങിൽ 50പേരെന്ന പരിധിയുണ്ട്.വിവാഹ ചടങ്ങിൽ 50 അതിഥികൾക്ക് പങ്കെടുക്കാം. ഇൻഡോർ റിസപ്ഷനുകളിൽ ആറ് പേർ, ഔട്ട്ഡോർ പരിപാടിയിൽ 15 പേർ എന്നിങ്ങനെയും വിലക്കുണ്ട്.ഔട്ട്ഡോർ സമ്മേളനങ്ങളിൽ 15 പേർക്ക് പങ്കെടുക്കാം.നിയന്ത്രണങ്ങളിൽ ഇളവുകളനുവദിച്ചതോടെ ഈയാഴ്ച മുതൽ 12,000 ബിസിനസ് സ്ഥാപനങ്ങൾ വീണ്ടും തുറക്കുമെന്ന് കരുതുന്നത്.