നി പ്രസവ ശ്രുശ്രൂകളെപ്പറ്റി ആകുലത വേണ്ട. രാജ്യത്തെ ആയിരക്കണക്കിന് മലയാളികളുൾപ്പെടെയുള്ളപ്രവാസികൾക്ക് ആശ്വാസകരമാകുന്ന ഉത്തരവുമായി ഐറിഷ് സാമൂഹിക സുരക്ഷാ വകുപ്പ് രംഗത്ത്. അയർലന്റിൽ ജോലി ചെയ്യുന്ന വിദേശി യുവതികൾക്ക് പ്രവസ ശേഷം മെറ്റേർണിറ്റി അലവൻസോടെ ലീവെടുത്ത് സ്വന്തം നാട്ടിലെത്താനാണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്. ഇത് മലയാളികളായ നിരവധി യുവതികൾക്ക് ഏറെ ആശ്വാസമായിരിക്കുക.യാണ്.

പുതിയ ഭേദഗതി പ്രകാരം പ്രസവം കഴിഞ്ഞ നിശ്ചിത കാലയളവിലേയ്ക്ക് യൂറോപ്യൻ യൂണിയന് പുറത്തുപോയാലും പ്രസവാനുകൂല്യം നഷ്ടപ്പെടില്ല. അതായത് പ്രസവശേഷം ഒരു സ്ത്രീക്ക് ആറ് ആഴ്ച വരെ നാട്ടിൽ താമസിക്കാവുന്നതാണ്.ഇതോടൊപ്പം ഇതേ സാഹചര്യത്തിൽ രണ്ടാഴ്ച വരെയുള്ള കാലയളവിൽ കുട്ടിയുടെ അച്ഛനുള്ള പറ്റേണിറ്റി ലീവും ബെനഫിറ്റും ലഭിക്കും. കുടിയേറ്റക്കാരല്ലാത്തവർക്കും പുതിയ ഭേദഗതി ബാധകമാണ്.

സോഷ്യൽ പ്രൊട്ടക്ഷൻ മിനിസ്റ്റർ ലിയോ വരാദ്ക്കറാണ് മലയാളികൾ ഉൾപ്പെട്ട സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയത്.അതേസമയം യൂറോപ്പ്യൻ യൂണിയനിലെ പൗരന്മാർക്ക് യൂറോപ്പിന് പുറത്തേക്ക് പോകാൻ ആറ് ആഴ്ചക്കാലം വരെ പരമാവധി ലീവ് അനുവദിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്നും അയർലണ്ടിലേക്ക് കൂടുതൽ പ്രൊഫഷണലുകളെ ആകർഷിക്കുക ഈ പുതിയ പരിഷ്‌കാരത്തിലൂടെ സർ്ക്കാർ പദ്ധതിയിടുന്നതെന്നാണ് സൂചന.അയർലന്റിലെ ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും ഭീഷണിയായ ജീവനക്കാരുടെ ക്ഷാമം നികത്താനും ഈ നിയമത്തിലൂടെ കഴിയുമെന്നാണ് ഐഎൻഎംഒ യുടെ പ്രതീക്ഷ.