- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പോസ്റ്റ് കോഡ് സംവിധാനം എട്ടാഴ്ചയ്ക്കുള്ളിൽ: നിലവിലുള്ള അഡ്രസിൽ മാറ്റമുണ്ടാകും
ഡബ്ലിൻ: എട്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ പുതിയ പോസ്റ്റ് കോഡ് പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്കുള്ളിൽ നിലവിലുള്ള മേൽവിലാസം മാറി പുതിയവ ലഭ്യമായി തുടങ്ങുമെന്നാണ് പോസ്റ്റൽ വകുപ്പ് നൽകുന്ന സൂചന. ഏർകോഡ് എന്ന പേരിൽ അറിയപ്പെടുന്ന കോഡിങ് രീതിയായിരിക്കും രാജ്യത്തെ എല്ലാ മേൽവിലാസക്കാരെയും തിരിച്ചറിയുന്നതിന് ഉപയോ
ഡബ്ലിൻ: എട്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ പുതിയ പോസ്റ്റ് കോഡ് പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്കുള്ളിൽ നിലവിലുള്ള മേൽവിലാസം മാറി പുതിയവ ലഭ്യമായി തുടങ്ങുമെന്നാണ് പോസ്റ്റൽ വകുപ്പ് നൽകുന്ന സൂചന. ഏർകോഡ് എന്ന പേരിൽ അറിയപ്പെടുന്ന കോഡിങ് രീതിയായിരിക്കും രാജ്യത്തെ എല്ലാ മേൽവിലാസക്കാരെയും തിരിച്ചറിയുന്നതിന് ഉപയോഗിക്കുക.
വിലാസത്തിലുള്ള ആൾ എവിടെ താമസിക്കുന്നതെന്ന് കൃത്യമായി മനസിലാക്കാൻ കഴിയുന്ന വിധത്തിലുള്ള കോഡിങ് രീതിയാണ് ഉപയോഗിക്കുന്നത്. ഏഴ് അക്കങ്ങളായിരിക്കും ഒരു കോഡിൽ ഉണ്ടാവുക. ആദ്യത്തെ മൂന്നക്കങ്ങൾ സ്ഥലത്തേയും അവസാന നാലക്കങ്ങൾ കെട്ടിടത്തേയും സൂചിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് അക്കങ്ങൾ റൗട്ടിങ് കീയെന്നും അവസാനത്തെ നാലക്കങ്ങൾ യൂണീക്ക് ഐഡന്റിഫയർ എന്നുമാണ് അറിയപ്പെടുന്നത്. അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്നതാണ് പുതിയ കോഡ്. എന്നാൽ തൊട്ടടുത്ത കെട്ടിടങ്ങളുടെ അവസാനത്തെ നാല് അക്കങ്ങൾ തമ്മിൽ യാതൊരു സാമ്യവും കാണില്ല എന്നതാണ് മറ്റൊരു വസ്തുത.
മുൻനിശ്ചയിച്ച പ്രകാരം ഈ വർഷം സ്പ്രിങ് സീസണിൽ തന്നെ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ജൂൺ അവസാന ആഴ്ചകളിലേ ഇതു സംബന്ധിച്ച അറിയിപ്പുകൾ വീട്ടുകാർക്ക് നൽകിത്തുടങ്ങുകയുള്ളൂ. 2.2 മില്യൺ വീട്ടുകാർക്കാണ് പ്രാരംഭ ഘട്ടത്തിൽ പുതിയ പോസ്റ്റ് കോഡ് നൽകുന്നത്.