ഴിഞ്ഞ ആഴ്‌ച്ച രാജ്യത്ത് അനുവദിച്ച ഇളവുകൾക്ക് പുറമേ ഇന്ന് മുതൽ കായിക മേഖലയിൽ കൂടുതൽ ഇളവുകൾ കൂടി അനുവദിക്കും. കൗണ്ടികൾ തമ്മിലുള്ള യാത്രയും വീടിന്റെ 20 കിലോമീറ്ററിനുള്ളിലും ഒക്കെ യാത്രാനുമതി ലഭിച്ച ശേഷം ഇന്ന് മുതൽ സീനിയർ ഇന്റർ കൗണ്ടി ജിഎഎ പരീശിലിനങ്ങൾക്കും അത്‌ലറ്റുകൾക്ക് ഉള്ള പരിശിലനങ്ങളും പുനരാംരംഭിക്കുകയാണ്.

19 മുതൽ എലൈറ്റ് അത്‌ലറ്റുകൾക്കും ജിഎഎയ്ക്ക് പരിശീലനം നൽകുന്നവർക്കും ആണ് അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 26 ന് ഗോൾഫ്, ടെന്നീസ് പോലുള്ള ഔട്ട്ഡോർ കായിക മത്സരങ്ങളും മൃഗശാലകളും മറ്റ് പൈതൃക സൈറ്റുകളും പോലുള്ള ആകർഷണ കേന്ദ്രങ്ങളും തുറക്കും.

അണ്ടർ -20 അല്ലെങ്കിൽ ചെറിയ മത്സരങ്ങൾ ഇളവുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
സ്പോർട്സ് അയർലൻഡ് അംഗീകരിച്ച ഉയർന്ന പ്രകടനം കാഴ്ചവച്ച അത്‌ലറ്റുകൾക്ക് പരിശീലനം പുനരാരംഭിക്കാൻ കഴിയും.എന്നിരുന്നാലും, മുതിർന്ന ജിഎഎ പാനലുകളിൽ നിന്നുള്ള കളിക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച സംഭവങ്ങളും രാജ്യത്ത് ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഈ തീയതിയിലും 25 ആയി ഉയരും.കേസ് എണ്ണം കുറവാണെങ്കിൽ അയർലണ്ടിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും മെയ് 14 ന് പുനരാരംഭിക്കാൻ കഴിയമെന്ന് അധികൃതർ അറിയിച്ചു.