- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോണ്ഫ്രൻസ് 2014 അവിസ്മരണീയമായി
യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖലാ കുടുംബ സംഗമം 2014 താല കിൽനമന സെന്റെറിൽ വച്ച് സെപ്റ്റംബർ 27 ശനി, 28 ഞായർ തീയതികളിൽ നടത്തപ്പെട്ടു. യകൊബായ സഭ തുമ്പമൺ ഭദ്രാസനാധിഭനും, അയർലണ്ടിലെ പാത്രിയാർക്കൽ വികാരിയുമായ അഭിവന്യ യുഹാനോൻ മാർ മിലിത്തോസ് മെത്രാപൊലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു. 27 ാം തീയതി ശനിയാഴ്ച അഭിവന്യ യുഹാനോൻ മാർ മിലിത്തോസ് മെ
യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖലാ കുടുംബ സംഗമം 2014 താല കിൽനമന സെന്റെറിൽ വച്ച് സെപ്റ്റംബർ 27 ശനി, 28 ഞായർ തീയതികളിൽ നടത്തപ്പെട്ടു. യകൊബായ സഭ തുമ്പമൺ ഭദ്രാസനാധിഭനും, അയർലണ്ടിലെ പാത്രിയാർക്കൽ വികാരിയുമായ അഭിവന്യ യുഹാനോൻ മാർ മിലിത്തോസ് മെത്രാപൊലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു.
27 ാം തീയതി ശനിയാഴ്ച അഭിവന്യ യുഹാനോൻ മാർ മിലിത്തോസ് മെത്രാപൊലീത്ത പാത്രിയാർക്കൽ പതാക ഉയർത്തിയതോടുകൂടി കുടുംബ സംഗമത്തിന് തുടക്കമായി. ഫാ. ജോബിമോൻ സ്‌കറിയായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഭിവന്യ മെത്രാപൊലീത്ത ഭദ്രദീപം കൊളുത്തി കുടുംബസംഗമത്തിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു. ഫാ. തോമസ് പുതിയമടത്തിൽ സ്വാഗതവും ഡിനീഷ് കൃതജ്ഞ്തയും പറഞ്ഞു.
സൺഡേസ്‌കൂൾ കേന്ദ്ര കമ്മിറ്റിയംഗം സിസിലി പോൾ, മർത്ത മറിയം വനിതാസമാജം പ്രധിനിധി സുനി തമ്പി, ക്വിസ് മാസ്റ്റർ ബേസിൽ എന്നിവർ ആശംസപ്രസംഗങ്ങളും നടത്തി. അഡ്വ.: ബിനു ബി അന്തിനാട് ഭക്തി പ്രമേയവും അവതരിപ്പിച്ചു.
തുടർന്ന് ഡോ ലാസറസ് കുടുംബ ജീവിതത്തെ പറ്റിയും അഭിവന്ദ്യ മെത്രാപൊലീത്ത സുറിയാനി സഭയുടെ ആരാധനാ പാരമ്പര്യത്തിനെപ്പറ്റിയും ക്ലാസ്സെടുത്തു. തുടർന്നു നടന്ന കായിക മത്സരത്തിൽ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു. സന്ധ്യാ പ്രാർത്ഥനക്ക് ശേഷം നടന്ന കലാസന്ധ്യയിൽ വിവധ ഇടവകയിൽ നിന്നുള്ള ടീമുകൾ അവതരിപ്പിച്ച കലാപരിപാടികൾ അവതരണ മികവുകൊണ്ടും, വ്യത്യസ്തത കൊണ്ടും വർണാഭമായി. നാടകങ്ങൾ, ക്രിസ്ത്യൻ തിരുവാതിര, വനിതകളുടെ മാർഗ്ഗംകളി തുടങ്ങിയവ വ്യത്യസ്തത പുലർത്തി.
28 ാം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ താല സെന്റ് ഇഗ്‌നാത്തിയോസ് നൂരൊനൊ യാകോബായ സുറിയാനി പള്ളി ഒന്നാം സ്ഥാനവും, വാട്ടർഫോർഡ് സെന്റ് മേരീസ് യാകോബായ സുറിയാനി പള്ളി രണ്ടാം സ്ഥാനവും കരസ്തമാക്കി. ബൈബിൾ ടെസ്റ്റ് മത്സരത്തിൽ വാട്ടർഫോർഡ് സെന്റ് മേരീസ് യാകോബായ സുറിയാനി പള്ളി ഒന്നാം സ്ഥാനവും, ഗാൽവേ സെന്റ് ജോർജ് യാകോബായ സുറിയാനി പള്ളി രണ്ടാം സ്ഥാനവും കരസ്തമാക്കി. വിജയികൾക്ക് അഭിവന്ദ്യ മെത്രാപൊലീത്ത സമ്മാനങ്ങൾ നൽകി.
നൂറിലധികം കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബ സംഗമം 2014 വൻ വിജയമാക്കി തീർക്കുവാൻ സഹകരിച്ച എല്ലാവർക്കും ഫാ. തോമസ് പുതിയമടത്തിൽ നന്ദി അറിയിച്ചതോടുകൂടി കുടുംബ സംഗമം 2014 നു കൊടിയിറങ്ങി.