വാട്ടർഫോർഡ് : ഡൺഗാർവൻ മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് - പുതുവർഷ ആഘോഷ പരിപാടികൾ ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു. ഡിസംബർ 29 വെള്ളിയാഴ്‌ച്ച ഡൺഗാർവൻ ഫ്യൂഷൻ സെന്ററിൽ വെച്ച് വൈകിട്ട് 6.00 pm ന് ആരംഭിച്ച പരിപാടികൾ രാത്രി പത്തുമണി വരെ നീണ്ടു നിന്നു. കമ്യൂണിറ്റി അംഗങ്ങളുടെ ടീം അവതരിപ്പിച്ച ഗംഭീര ഗാനമേള, സാന്താ വിസിറ്റ്, നേറ്റിവിറ്റി പ്ലേ, കുട്ടികളുടെ വിവിധ ഡാൻസുകൾ, ശ്രീമതി ഷോഭി ബിജു വിന്റെ നേതൃത്വത്തിൽ ലേഡീസ് ആൻഡ് യൂത്ത് ടീം അവതരിപ്പിച്ച കിച്ചൻ ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികളാൽ സമ്പന്നമായിരുന്നു ഇക്കുറിയും ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ഒരുക്കിയ ആഘോഷപരിപാടികൾ. ആൻ മേരി കാറ്ററിങ് ( Antu Cork ) ഒരുക്കിയ ഡിന്നർ ശ്രദ്ധേയമായി. ലോഗോ- ബാനർ പ്രകാശനം നടന്നു.

ഡൺഗാർവൻ മലയാളി അസ്സോസിയേഷന്റെ പുതിയ ലോഗോ- ബാനർ പ്രകാശനം നടന്നു. അസ്സോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ ലോഗോ- ബാനർ പ്രകാശനം ക്രിസ്തുമസ്സ് - പുതുവർഷ ആഘോഷ പരിപാടിയോട് അനുബന്ധിച്ച് നടത്തപ്പെട്ടു.

കഴിഞ്ഞ 15 വർഷമായി സംഘടിപ്പിക്കപ്പെടുന്ന ആഘോഷ പരിപാടികൾ ഇക്കുറിയും ഗംഭീര വിജയമാക്കിയ എല്ലാ അംഗങ്ങളോടും അകമഴിഞ്ഞ നന്ദി രേഖപ്പെട്ടുത്തുന്നതായി പ്രസിഡണ്ട് ബിജു പോൾ, സെക്രെട്ടറി റോണി മാത്യു, ജോയിന്റ് സെക്രെട്ടറി സോനു മാത്യൂസ് ജോർജ്, കോർഡിനേറ്റർ ്ര്രകിസ്റ്റീന ബോബി, മറ്റ് ഏക്‌സ്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.