കോട്ടയം ജില്ലയിലെ മണർകാട് ദേശത്തു നിന്നും അയർലണ്ടിന്റെ നാന ഭാഗത്തും /Northern അയർലണ്ടിലെ ബെൽഫാസ്റ്റ് ഏരിയ യിലുള്ള അംഗങ്ങളും ഉൾപ്പെടുന്ന മണർകാട് മക്കൾ അയർലണ്ട് എന്ന കൂട്ടായ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളും 2024 ജനുവരി മാസം 27 നു ഡബ്ലിനിലെ malahide റോഡിൽ ഉള്ള സെന്റ് വിൻസെന്റ് GAA ക്ലബ്ബിൽ വച്ച് നടത്തപെട്ടു.

കൂട്ടായ്മയുടെ പ്രസിഡന്റും,ഡബ്ലിൻ St:Gregorios യാക്കോബായ ഇടവക സഹവികാരിയുമായ ഫാ :ജിനു കുരുവിള അധ്യക്ഷത വഹിച്ചു, സെക്രട്ടറി സാജു തടത്തിമാക്കൽ, പ്രോഗ്രാം കോർഡിനേറ്റർ അനിത ബെനറ്റ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാ പരിപാടികൾ, അയർലണ്ടിലെ പ്രശസ്തമായ മ്യൂസിക്കൽ ടീം ആയ Soul Beats Drogeda യുടെ ഗാനമേളയും നടത്തപെട്ടു.