- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവേ ജിഐസിസിക്ക് പുതിയ നേതൃത്വം; അരുൺ ജോസഫ് പ്രസിഡന്റ്
ഗോൾവേ :ഗോൾവേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.അരുൺ ജോസഫിനെ പ്രസിഡണ്ടായും വർഗ്ഗീസ് വൈദ്യനെ വൈസ് പ്രസിഡണ്ടായും ജിതിൻ മോഹൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഹാരിഷ് വിൽസനാണ് ട്രഷറർ. രഞ്ജിത് നായർ അസിസ്റ്റന്റ് സെക്രട്ടറിയായും. മാത്യൂസ് ജോസഫ് അസിസ്റ്റന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു .
കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിരുന്ന വിവിധ കലാ കായിക പരിപാടികൾ തുടരുന്നതിനോപ്പം കൂടുതൽ പുതുമയാർന്ന പ്രോഗ്രാമുകൾ നടത്തുവാൻ യോഗം തീരുമാനിച്ചു.പുതിയതായി ഗോൾവേയിലേക്കു കടന്നു വരുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും GICC നൽകുന്ന സഹായ സഹകരണങ്ങൾ തുടരുവാൻ തീരുമാനിച്ചു. ഇതിനുള്ള വിവിധ ഉത്തരവാദിത്വങ്ങൾ ഓരോ കമ്മിറ്റി അംഗത്തിനും വിഭജിച്ചു നൽകിയാണ് യോഗം സമാപിച്ചത്
കഴിഞ്ഞ വർഷം GICC പ്രവർത്തനങ്ങളുമായി സഹകരിച്ച ഏവർക്കും സ്‌പോണർമാർക്കും യോഗം നന്ദി അറിയിച്ചു. .കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംഘടന ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു
മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ:
ഷാഹിൻ , ജോസഫ് തോമസ് (സ്പോർട്സ് )
ജോസ്‌കുട്ടി സക്കറിയ, റോബിൻ മാത്യു (ഫുഡ് കമ്മിറ്റി )
ജോസഫ് തോമസ് , റോബിൻ ജോസ് (കൾച്ചറൽ കോഓർഡിനേറ്റർ),
ജിമ്മി മാത്യു, ജോസ് സെബാസ്റ്റ്യൻ (മീഡിയ ടീം )
ജോൺ മംഗളം, ജോർജ് മാത്യു,ജോമിറ്റ് സെബാസ്റ്റ്യൻ , സുജിത് റോബർട്ട് , ഡിപിൻ തോമസ് (ഇവന്റ് കോർഡിനേറ്റർസ്)