ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവേ കാസിൽഗാർ GAA ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച മൂന്നാമത് ഇൻസ്പിരേഷൻ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ചു വിഭാഗങ്ങളായി നടത്തപ്പെട്ട കളറിങ്, പെയിന്റിങ് ഡ്രോയിങ്ങ് മത്സരങ്ങളിൽ അൻപതിൽ അധികം കുട്ടികൾ പങ്കെടുത്തിരുന്നു.

ആന്നേ ദിവസം തന്നെ കുട്ടികൾക്കായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിക്ജ്ഞാനപ്രദമായ ക്വിസ് മത്സരവും നടത്തപ്പെട്ടിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും GICC നന്ദി അറിയിക്കുന്നതിനോടൊപ്പം തുടർന്നും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി GICC നടത്തുന്ന സംരംഭങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നതായും അറിയിക്കുന്നു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഓഗസ്‌ററ് 26 നു ഗോൾവേ ലിഷർലാൻഡിൽ വച്ച് നടത്തപെടുന്ന 'തിരുവോണം '23' എന്ന ഓണാഘോഷത്തിൽ വച്ച് വിതരണം ചെയ്യപ്പെടുന്നതാണ്. ഓണാഘോഷം രാവിലെ 10.30 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളോടുകൂടി ആരംഭിക്കുന്നതാണ്.

തഥവസരത്തിലേയ്ക് വസരത്തിലേക്ക് എല്ലാ വിജയികളെയും സ്വാഗതം ചെയ്യുന്നതായും GICC അറിയിക്കുന്നു.