യർലണ്ടിൽ മൂന്നുമാസം ഉപഭോക്താക്കൾക്ക് എനർജി ക്രെഡിറ്റ് നൽകുന്ന കാര്യം പരിഗണിച്ച് സർക്കാർ.600 യൂറോയാണ് ക്രെഡിറ്റ് ആയി നൽകുന്നത് മൂന്നുമാസങ്ങളിലായി 200 യൂറോ വീതമാണ് നൽകുക. ശരാശരി നൽകി വരുന്ന ബില്ലുകളിൽ നിന്നും മുപ്പത് ശതമാനം കൂടുതൽ ബിൽ തുക ലഭിച്ചവർക്കാണ് സബ്സിഡി എന്ന രീതിയിൽ സർക്കാർ ഈ തുക നൽകുന്നത്.

ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ആയിരക്കണക്കിനാളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കടുത്ത വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല. ഈ മാസം ആണ് ബജറ്റ് അവതരിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലുള്ള ജനങ്ങൾക്ക് ആശ്വാസമാകുന്ന ഒട്ടനവധി പദ്ധതികൾ വരുന്ന ബജറ്റിൽ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. സർക്കാരിന് കാര്യമായ നികുതി വരുമാനം ഉള്ളതിനാൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്ന സൂചന സർക്കാർ വൃത്തങ്ങൾ തന്നെ നൽകുന്നുണ്ട്.