ലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാൽ അടുത്ത നാലാഴ്ചത്തേക്ക് വെസ്റ്റ് കോർക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തി. അത്യാവശ്യ ആവശ്യങ്ങൾക്കുള്ള വിതരണം സംരക്ഷിക്കുന്നതിനായിട്ടാണ് ഐറിഷ് വാട്ടർ വെസ്റ്റ് കോർക്കിൽ ഹോസ്പൈപ്പ് നിരോധനം പുറപ്പെടുവിച്ചത്.

ഗാർഡൻ ഹോസുകളും മറ്റ് അനാവശ്യ ജല ഉപയോഗങ്ങളും നിരോധിക്കുന്ന ജലസംരക്ഷണ ഉത്തരവ് ഇന്ന് അർദ്ധരാത്രി മുതൽ സെപ്റ്റംബർ 26 അർദ്ധരാത്രി വരെ മേഖലയിൽ 30 വിതരണങ്ങൾക്ക് ബാധകമായിരിക്കും.38,000 വീടുകളും സ്ഥാപനങ്ങളും അടക്കമുള്ള മേഖലയിലാണ് ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തുന്നത്.അയർലണ്ടിന്റെ വിവിധ മേഖലകളിൽ ജല നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഐറിഷ് വാട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദീർഘകാലത്തെ വരണ്ട കാലാവസ്ഥയും ഡിമാൻഡിൽ വലിയ വർധനയും ഉണ്ടായതിനെ തുടർന്നാണ് ഉത്തരവ്, പടിഞ്ഞാറൻ കോർക്കിലെ ജലവിതരണം താഴ്ന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണെന്നു ഐറിഷ് വാട്ടർ വ്യക്തമാക്കി.വെള്ളം നിറയാൻ ആറ് മുതൽ എട്ട് ആഴ്ച വരെ മഴ വേണ്ടിവരും, സർക്കാർ നടത്തുന്ന യൂട്ടിലിറ്റി കമ്പനി കൂട്ടിച്ചേർത്തു.

അടുത്ത രണ്ടാഴ്ചത്തേക്ക് കൂടുതൽ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് പ്രവചിക്കുന്നുന്നത്.ഇത് ഇതിനകം തന്നെ കുറഞ്ഞുപോയ ജലവിതരണപ്രതിസന്ധിയെ രൂക്ഷമാക്കും.