- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലൻഡിലെ 50 ശതമാനം യാത്രാനിരക്ക് ഇളവ് സ്വക്യാര്യ ഓപ്പറേറ്റർ വാഹനങ്ങളിലും ബാധകമാക്കും; സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് ഗുണകരമാകും
അയർലൻഡിലെ പൊതുഗതാഗത സംവിധാനങ്ങളിൽ 24 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നൽകി വരുന്ന 50 ശതമാനം യാത്രാനിരക്ക് ഇളവ് സ്വക്യാര്യ ഓപ്പറേറ്റർ വാഹനങ്ങളിലും ബാധമാക്കുന്നു. ഈയാഴ്ച തന്നെ നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റിയിൽ നിന്നും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ അയർലൻഡിലെ പൊതുഗതാഗത സംവിധാനങ്ങളായ Dublin Bus, Bus Eireann, Irish Rail, Luas എന്നിവയിൽ യാത്ര ചെയ്യുന്ന യുവാക്കൾക്കും കുട്ടികൾക്കുമാണ് യാത്രാ നിരക്കിൽ 50 ശതമാനം ഇളവ് നൽകി വരുന്നത്. ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ ഈ വർഷം തുടക്കത്തിലായിരുന്നു ഈ പദ്ധതി സർക്കാർ കൊണ്ടുവന്നത്.
സ്വകാര്യ ഓപ്പറേറ്റർമാരുടെ വാഹനങ്ങളിലും ഈ പദ്ധതി വരുന്നതോടെ രാജ്യത്തെ സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. തിങ്കളാഴ്ച മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. എന്നാൽ ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് രണ്ട് ദിവസം കൂടി വൈകിയേക്കാം എന്ന വിവരങ്ങളാണ് നിലവിൽ പുറത്തുവരുന്നത്.