- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം മുതൽ വീണ്ടും വൈദ്യുതി , ഗ്യാസ് നിരക്ക് വർദ്ധിപ്പിക്കാൻ ഫ്‌ളോഗസ്സ് എനർജി; വൈദ്യുതി ഒരു യൂണിറ്റിന് 17 ശതമാനവും, ഗ്യാസ് ഒരു യൂണിറ്റിന് 23 ശതമാനവും വർദ്ധനവ് ഉറപ്പ്
അയർലണ്ടിൽ ഗ്യാസ്, വൈദ്യുതി എന്നിവയുടെ വിതരണക്കാരായ ഫ്‌ളോഗസ്സ് വീണ്ടും നിരക്ക് വർദ്ധനവിനൊരുങ്ങുന്നു. വൈദ്യുതി ഒരു യൂണിറ്റിന് 17 ശതമാനവും, ഗ്യാസ് ഒരു യൂണിറ്റിന് 23 ശതമാനവും വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഒക്ടോബർ 26 മുതൽ നിലവിൽ വരും.
അതേസമയം സ്റ്റാൻഡിങ് ചാർജ്ജുകൾ വർദ്ധിപ്പിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വൈദ്യുതി സ്റ്റാൻഡിങ് ചാർജ്ജ് വർഷം 200 യൂറോ മുതൽ 300 യൂറോയ്ക്ക് മുകളിലായും, ഗ്യാസ് സ്റ്റാൻഡിങ് ചാർജ്ജ് 100 യൂറോയ്ക്ക് മുകളിലായും ഏതാനും മാസം മുമ്പാണ് Flogas വർദ്ധിപ്പിച്ചത് എന്നതിനാലാണ് ഇത്.
നിരക്ക് വർദ്ധിപ്പിക്കുന്നതോടെ ശരാശരി 340 യൂറോ വൈദ്യുതി ബില്ലിലും, 395 യൂറോ ഗ്യാസ് ബില്ലിലും വർഷത്തിൽ വർദ്ധന വരുമെന്നാണ് കണക്കാക്കുന്നത്.ഈ വർഷം ഇത് മൂന്നാം തവണയാണ് Flogas ഇന്ധന നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. ഓഗസ്റ്റിലായിരുന്നു അവസാന വർദ്ധന. അന്ന് വൈദ്യുതിക്ക് 9.8%, ഗ്യാസിന് 24% എന്നിങ്ങനെയാണ് നിരക്ക് വർദ്ധിപ്പിച്ചത്.
2021-ൽ നാല് തവണയും നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. 2021 മുതലുള്ള വർദ്ധനകൾ ഒരുമിച്ച് കണക്കാക്കിയാൽ വൈദ്യുതിക്കും, ഗ്യാസിനും 1,700 യൂറോ വീതം അധികമാണ് ഓരോ വർഷവും Flogas ഉപഭോക്താക്കൾ നൽകേണ്ടിവരുന്നത്.