- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് അടക്കം നിരവധി പ്രദേശങ്ങളിൽ കൊടുങ്കാറ്റും മഴയും;അഞ്ച് കൗണ്ടികളിൽ ഓറഞ്ച് സ്റ്റാറ്റസ് മുന്നറിയിപ്പ്; ഡബ്ലിനിലടക്കം മഴ ശക്തമാവും
കോർക്ക് അടക്കം നിരവധി പ്രദേശങ്ങളിൽ കൊടുങ്കാറ്റും മഴയും ദുരിതം വിതച്ചു. അയർലണ്ടിലുടനീളം ശക്തമാകുന്ന മഴ ജനജീവിതത്തെ ബാധിക്കുന്നതായി ആണ് റിപ്പോർട്ടുകൾ.കൗണ്ടി കോർക്കിലും കെറിയിലും ഇന്നലെ മുതൽ തുടരുന്ന മഴ ഇന്ന് കൂടുതൽ ശക്തമായേക്കും. അതിശക്തമായ മഴയിൽ വെസ്റ്റ് കോർക്കിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും ഗതാഗത തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡബ്ലിനിൽ ഇന്ന് രാവിലെ മുതൽ മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്നത്.ഇന്ന് പുലർച്ചെ 4 മുതൽ ഇന്ന് അർദ്ധരാത്രി വരെ യെല്ലോ സ്റ്റാറ്റസ് കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്, വെള്ളിയാഴ്ച മുതൽ ഞായർ വരെ കനത്ത മഴയുണ്ടാകും. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിലും മഴ തുടരും
ഇതുവരെ പെയ്യാത്തത്ര തീവ്രതയിലാണ് കോർക്കിൽ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വിദഗ്ദർ അഭിപ്രായപ്പെടുന്നു.രാജ്യത്തുടനീളം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്.
.കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്, ഇന്ന് രാത്രിയും പകലും ഓറഞ്ച് സ്റ്റാറ്റസ് തുടരും.
അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ലിൻഡ ഹ്യൂസ് പറഞ്ഞു. ഇന്ന് രാവിലെയോടെ ന്യൂനമർദ്ദം രാജ്യത്തുടനീളം വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതോടെ മഴ ശക്തമാകും.
കാർലോ, കിൽകെന്നി, ടിപ്പററി എന്നിവിടങ്ങളിൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്.
കാവൻ, മോണഗൻ, ഡബ്ലിൻ, കിൽഡെയർ, ലൗത്ത്, മീത്ത് എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.