ന്ന് മുതൽ രാജ്യത്തെ ടാക്‌സികളിലെല്ലാം കാർഡ് പെയ്‌മെന്റ് സംവിധാനം നിലവിൽ വരും. യാത്രക്കാരുടെ സൗകര്യമനുസരിച്ച് ക്യാഷായും പേയ്‌മെന്റ് നടത്താമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ടാക്‌സി നിരക്കിൽ ഏർപ്പെടുത്തിയ വർദ്ധനവും ഇന്ന് മുതൽ പ്രാബല്യത്തിലാകും. ചാർജ്ജിൽ ശരാശരി 12 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാവുകയെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോററ്റി അറിയിച്ചു .

2018 ന് ശേഷം ഇതാദ്യമായാണ് അയർലൻഡിലെ ടാക്‌സി ചാർജ്ജിൽ വർദ്ധനവ് വരുത്തുന്നത്.പുതിയ ചാർജ്ജ് ഘടന പ്രകാരം സെപ്റ്റംബർ 1 മുതൽ സ്റ്റാൻഡേർഡ് ഇനിഷ്യൽ ചാർജ്ജ് 3.80 യൂറോയിൽ നിന്നും 4.20 യൂറോ ആയി വർദ്ധിക്കും. രാത്രി 8 മുതൽ രാവിലെ 8 വരെയുള്ള പ്രീമിയം പിരീഡ്, പൊതു അവധി, ഞായറാഴ്ച എന്നീ ദിവസങ്ങളിലെ ചാർജ്ജ് എന്നിവ 4.20 യൂറോയിൽ നിന്നും 4.80 യൂറോ ആക്കിയും വർദ്ധിപ്പിക്കും.

2019 ൽ രാജ്യത്തെ ടാക്‌സി ഡ്രൈവർമാർക്കിടയിൽ NTA നടത്തിയ സർവ്വേ പ്രകാരമാണ് നിലവിലെ ചാർജ്ജ് വർദ്ധനവ്. സർവ്വേയുടെ ഫലമായി 2020 മുതൽ രാജ്യത്ത് ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കാനാണ് NTA തീരുമാനിച്ചതെങ്കിലും കോവിഡ് പരിഗണിച്ച് ഇത് നീട്ടിവയ്ക്കുകയായിരുന്നു.

പുതിയ നിയമപ്രകാരം അയർലൻഡിലെ എല്ലാ ടാക്‌സികളിലും ക്യാഷ്‌ലസ് പേയ്‌മെന്റ് ഡിവൈസുകൾ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ അയർലൻഡിലെ ഭൂരിഭാഗം ടാക്‌സികളിലും ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും, ചെറിയൊരു വിഭാഗം ഇപ്പോഴും ഇതിനെതിരാണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ ടാക്‌സികളിലും ഈ സംവിധാനമുണ്ടാകും.