യർലൻഡിലെ ടാക്‌സി നിരക്കുകൾ അടുത്ത വ്യാഴാഴ്ച മുതൽ ശരാശരി 12% വർദ്ധിക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി (എൻടിഎ) അറിയിച്ചു.രാജ്യത്തെ എല്ലാ ടാക്‌സികളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകളും ആ തീയതി മുതൽ പണവും സ്വീകരിക്കണമെന്നും നിർബന്ധമാക്കി.

യാത്രക്കാരുടെ സൗകര്യമനുസരിച്ച് ക്യാഷായും ടാക്‌സി ചാർജ്ജ് സ്വീകരിക്കും. 2018 ന് ശേഷം ഇതാദ്യമായാണ് അയർലൻഡിലെ ടാക്‌സി ചാർജ്ജിൽ വർദ്ധനവ് വരുത്തുന്നത്. അന്ന് 4.5 ശതമാനത്തിന്റെ വർദ്ധനവായിരുന്നു ഉണ്ടായത്.

2019 ൽ രാജ്യത്തെ ടാക്‌സി ഡ്രൈവർമാർക്കിടയിൽ NTA നടത്തിയ സർവ്വേ പ്രകാരമാണ് നിലവിലെ ചാർജ്ജ് വർദ്ധനവ്. സർവ്വേയുടെ ഫലമായി 2020 മുതൽ രാജ്യത്ത് ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കാനാണ് NTA തീരുമാനിച്ചതെങ്കിലും കോവിഡ് പരിഗണിച്ച് ഇത് നീട്ടിവയ്ക്കുകയായിരുന്നു. NTA യുടെ കണക്ക് പ്രകാരം അയർലൻഡിലെ ടാക്‌സി ഡ്രൈവർമാർക്ക് പ്രതിവർഷം ശരാശരി 28800 യൂറോ ആണ് വരുമാനം ലഭിക്കുന്നത്. നിരക്ക് പുതുക്കുന്നതിലൂടെ 3456 യൂറോയുടെ അധികവരുമാനം ഡ്രൈവർമാർക്ക് ലഭിക്കുമെന്നാണ് NTA പ്രതീക്ഷിക്കുന്നത്.