വെക്‌സ്‌ഫോർഡ് : വെക്‌സ്‌ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിൽ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാ. ഷിന്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് 5 മണിക്ക് ഓശാന തിരുകർമ്മങ്ങൾ നടക്കും. കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും. വികാരി ഫാ. റോയ് വട്ടക്കാട്ട് മുഖ്യകാർമ്മികനായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടാവും.

പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2:30 നു പെസഹാ തിരുകർമ്മങ്ങൾ നടക്കും, കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45 നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും.

വെക്‌സ്‌ഫോർഡ് ഫ്രാൻസിസ്‌കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ നടക്കുക.
(Franciscan Friary 2-18 Francis St, Slipperygreen, Wexford, Y35 H793)

ഏവരേയും തിരുകർമ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.