- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഓശാന ഞായർ ആചരിച്ചു
ഡബ്ലിൻ: അയർലണ്ടിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഓശാന ഞായർ ആചരിച്ചു. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിൽ എത്തിയ ദൈവപുത്രനായ ക്രിസ്തുവിനെ ജനം ഒലീവ് കൊമ്പുകളേന്തിയും വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും രാജകീയമായി വരവേറ്റതിന്റെ ഓർമ്മപുതുക്കി സെന്റ് മേരീസ്് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓശാന പെരുന്നാൾ കൊണ്ടാടി.
ഡബ്ലിൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാദർ സജു ഫിലിപ്പ് ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഓശാനയുടെ പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു. ഓശാന ആഘോഷത്തോടെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണ ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമായി. ഇടവക ട്രസ്റ്റി ബാബു ലൂക്കോസ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഊശാന ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.