- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഡബ്ലിൻ കൺവെൻഷനും വലിയപെരുന്നാളും: അഭി. സഖറിയാസ് മോർ പീലക്സീനോസ് തിരുമേനിയുടെ പ്രധാന നേതൃത്വത്തിൽ
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ മുൻവർഷങ്ങളിൽ നടത്തിവരാറുള്ള ഡബ്ലിൻ കൺവെൻഷനും ഈ പള്ളിയുടെ കാവൽപിതാവായ ചാത്തുരുത്തിൽ പരിശുദ്ധ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ദുഃഖ്റോനൊ പെരുന്നാളും 2022 നവംബർ മാസം 5, 6 (ശനി, ഞായർ) തിയ്യതികളിൽ രാത്മയിൻസിലുള്ള സെന്റ് മേരീസ് കോളേജ് ചാപ്പലിൽ വെച്ച് (eircode D06CH79) ഭക്ത്യാദരപൂർവ്വം നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു. 5 ആം തിയതി ശനിയാഴ്‌ച്ച വൈകിട്ട് 5 മണിക്ക് വലിയപെരുന്നാളിനു മുന്നോടിയായുള്ള കൊടിയേറ്റും 5.15 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടത്തപ്പെടുന്നു. തുടർന്ന് 6 മണിക്ക് പരി. യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെയും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിന്റെയും ചുമതലയുള്ള അഭി. സഖറിയാസ് മോർ പീലക്‌സിനോസ് തിരുമേനി മുഖ്യ വചനസന്ദേശം നൽകുന്നു.
6 ആം തിയ്യതി വലിയപെരുന്നാൾ ദിവസം രാവിലെ 9 മണിക്ക് പ്രഭാതനമസ്‌കാരവും 10 മണിക്ക് അഭി. സഖറിയാസ് മോർ പീലക്‌സിനോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ വി. കുർബ്ബാനയും തുടർന്ന് 12.30 മണിക്ക് പ്രദക്ഷിണവും ആശീർവ്വാദവും നേർച്ചവിളമ്പും നടത്തപ്പെടുന്നു.
ഏവരെയും ഡബ്ലിൻ കൺവെൻഷനിലേക്കും വലിയപെരുന്നാളിലേയ്ക്കും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
Location map:
https://maps.app.goo.gl/2bYrdehvH9VTTv5g7
കുടുതൽ വിവരങ്ങൾക്കായി,
വികാരി: റെവ. ഫാ. ജെനി ആൻഡ്രൂസ് 0894495599
സഹവികാരി: റെവ. ഫാ. ജിനു കുരുവിള 0892535391
ട്രസ്റ്റി: . റെജി യോഹന്നാൻ 0899534023
സെക്രട്ടറി സോജു പി മർക്കോസ് 0894408561