- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻട്രീമിൽ വി. മദർ തെരേസയുടെ തിരുനാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ
ആൻട്രീം : ആൻട്രീം (നോർത്തേൺ അയർലണ്ട്) സീറോ മലബാർ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും 2022 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ സംയുക്തമായി ആഘോഷിക്കുന്നു. ആൻട്രീം സെന്റ്. ജോസഫ് ദേവാലയത്തിൽ സെപ്റ്റംബർ 31 ബുധനാഴ്ച വൈകിട്ട് 5:45 നു വികാരി ഫാ. പോൾ മോറേലി തിരുനാളിനു കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും.
സെപ്റ്റംബർ ഒന്നിന് വൈകിട്ട് 6 മണിക്കുള്ള വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോഷി പാറോക്കാരനും, സെപ്റ്റംബർ 2 വെള്ളിയാഴ്ച് ഫാ. റോണി മാളിയെക്കലും കാർമ്മികർ ആയിരിക്കും. സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ. ജോ പഴേപറമ്പിലും, ഫാ. നിധീഷ് ഞാണയ്ക്കലും കാർമ്മികരായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് 4:30 നു ഫാ. നിബിൻ കുരിശിങ്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാനം നൊവേന സന്ദേശം. തുടർന്ന് സ്നേഹവിരുന്ന്.
തിരുനാളിൽ സംബന്ധിച്ച് അനുഹ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജുമോൻ മൈക്കിൾ തലച്ചിറയിൽ : +44 7872 498704