- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഒർത്തഡോക്സ് സണ്ടേസ്കൂൾ വാർഷിക സമ്മേളനം ശനിയാഴ്ച്ച
ഗോൾവേ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ യൂ .കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ സോൺ 4 അയർലന്റിലെ സണ്ടേസ്കൂൾ കുട്ടികളുടെയും അദ്ധ്യപകരുടെയും വാർഷിക സമ്മേളനം 2022 ഒക്റ്റോബർ 29, ശനിയാഴ്ച്ച പത്തു മണി മുതൽ ഗോൾവേ ഗോർട്ട് കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെടും. ഗോൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനം വികാരി ഫാ. മാത്യൂ കെ. മാത്യൂ ആദ്ധ്യക്ഷം വഹിക്കും. ഫാ. നൈനാൻ പി. കുറിയാക്കോസ് സമ്മേളനം ഉത്ഘാടനം ചെയ്യും.
ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. അനുപ് ഏബ്രഹാം ഫാ. റ്റി. ജോർജ് എന്നിവർ പ്രസംഗിക്കും. മലയാള നോവലിസ്റ്റ് ജുനൈദ് അബൂബക്കർ കുട്ടികളുടെ കലാ പരിപാടികളിൽ മുഖ്യാഥിതിയായിരിക്കും. അദ്ധ്യാപകർക്കായി ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തും വിദ്യാർത്ഥികൾക്കായി ജോർജ് ഫിലിപ്പും ക്ലാസ്സുകൾ നയിക്കും. അയർലന്റിലെ ഏഴ് ദേവാലയങ്ങളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സോൺ 4 സെക്രട്ടറി ഡോ. ഫെബി ഫ്രാൻസിസും കോർഡനേറ്റർ ജോൺ മാത്യുവും അറിയിച്ചു.