- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും ഡിസംബർ 29 ന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ കാത്തലിക് ചർച്ച്, ബ്രേ കുർബാന സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാർഷികവും ക്രിസ്തുമസ് ആഘോഷവും 2022 ഡിസംബർ 29 വ്യാഴാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വി. കുർബാന, തുടർന്ന് ബാലിവാൾട്രിം കമ്യൂണിറ്റി സെന്ററിൽ പൊതുയോഗം. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാർ യൂത്ത് മൂവ്മെന്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും, മറ്റ് ഭക്തസംഘടനകളും അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമുകൾ. ക്രിസ്തുമസ് കരോൾ, നേറ്റിവിറ്റി പ്ലേ, നാടകം, ചവിട്ട് നാടകം, കോമഡി പ്രോഗ്രാംസ്, ഭരതനാട്യം, കിച്ചൺ ഡാൻസ്, ഗാനമേള തുടങ്ങി വിവിധയിനം കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികൾ സമാപിക്കും. വിശുദ്ധ കുർബാനയിലും തുടർന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി ഫാ. ജോസഫ് ഓലിയക്കാട്ടും പള്ളിക്കമ്മറ്റിയും അറിയിച്ചു.
ബ്രേ സീറോ മലബാർ സമൂഹം ഡിസംബർ 24 നു വൈകിട്ട് 10:30 ന് സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ഒത്തുചേർന്ന് ലോകരക്ഷകനായ മിശിഹായുടെ തിരുപിറവി ഭക്തി നിർഭരമായി ആചരിച്ചു. കുട്ടികളുടെ കരോൾ ഗാനങ്ങളോടെ ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ OCD കാർമ്മികത്വം വഹിക്കുകയും ക്രിസ്തുമസ്സ് സന്ദേശം നൽകുകയും ചെയ്തു. തിരുകർമ്മങ്ങൾക്ക് ശേഷം കേക്ക് മുറിച്ചും സമ്മാനങ്ങളും ആശംസകളും കൈമാറിയും തിരുപിറവിയുടെ സന്തോഷം പങ്കിട്ടു. എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത ക്രിസ്തുമസ് കരോൾ എല്ലാ ഭവനങ്ങളും സന്ദർശിച്ചു.