- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രീം ഹോം' ഹൗസിങ്ങ് പ്രോജക്ട് പൂർത്തീകരിച്ചു - ബ്യൂമൗണ്ട് സീറോ മലബാർ കമ്യൂണിറ്റിക്ക് അഭിമാന നിമിഷം
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് കുർബാന സെന്റർ കോട്ടയം ജില്ലയിലെ ഇലഞ്ഞിയിൽ പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി. ബ്യൂമൗണ്ട് സീറോ മലബാർ വികാരി ഫാ. റോയ് വട്ടക്കാട്ടിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ സുനിൽ തോപ്പിൽ, ജോളി ജോസഫ്, സെക്രട്ടറി അനു ബെൻസൻ, പ്രോജക്ട് കൺവീനർമാരായ സോഫിയ ലിങ്ക് വിൻസ്റ്റർ, ബിനോ ജോസ്, പാരീഷ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി 7,42,000 രൂപ ചെലവിലാണ് ഭവന നിർമ്മാണം നടത്തിയത്. മാതൃവേദി, പ്രിതൃവേദി, എസ്.എം.വൈ.എം. സംഘടനകളും ഇടവക ജനങ്ങളും ഈ സംരഭത്തിൽ പങ്കുചേർന്നതുവഴിയാണു ഒരു കുടുംബത്തിന്റെ സ്വപ്ന ഭവനം പൂർത്തീകരിക്കുവാൻ സാധിച്ചത്.
അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്ററായിരുന്ന റവ. ഡോ. ക്ലെമന്റ് പാടത്തിപറമ്പിലിന്റേയും സോണൽ ട്രസ്റ്റി ബെന്നി ജോണിന്റേയും മാർഗ്ഗനിർദ്ദേശങ്ങൾ ഈ പ്രോജക്ട് പൂർത്തിയാക്കുവാൻ സഹായകമായി. ഈ പ്രോജക്ട് പൂർത്തിയാക്കുവാൻ സഹായിച്ച എല്ലാ വിശ്വാസികൾക്കും നന്ദി അറിയിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.