- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 2 ന്
ഡബ്ലിൻ : അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സംഘിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്രംലിൻ വാക്കിൻസ്ടൗണിലെ WSAF ഹാളിൽ രാവിലെ ഒമ്പതിന് അംഗങ്ങൾ ചേർന്ന് ഓണത്തപ്പനേയും പൂക്കളവും ഒരുക്കുന്നതോടെ നിറമാർന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും.
കേരളത്തനിമയിൽ പരമ്പരാഗത രീതികള്‍ക്ക് പ്രാമുഖ്യം നൽകി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും,പുലികളി,കേരളനടനം , സോപാനസംഗീതം,മോഹിനിയാട്ടം, ഭരതനാട്യം,ചെണ്ടമേളം,മഹാബലിയെ ആനയിക്കൽ, തിരുവാതിരകളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി രസകരമായ കായികവിനോദപരിപാടികളും, സമ്മാനദാനവും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്കും കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക
കലാവിനോദ് - 087 9612033
ബിന്ദു രാമൻ - 0877818318
നവമി നിതിൻ - 0892510985
രമ്യാ പ്രദീപ് - 0894272382