മുംബൈ:ഇന്ത്യൻ സിനിമയിലെ അഭിമാന താരമാണ് ഇർഫാൻ ഖാൻ. ഇന്ത്യൻ സിനിമയുടെ അഭിമാനം ഹോളിവുഡിൽ എത്തിച്ച ഇർഫാൻ ഖാന് അപൂർവ രോഗമാണെന്ന് അറിയിച്ചിരിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചിപ്പിക്കരുതെന്നും തനിക്ക് അപൂർവ രോഗമുണ്ടെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്തു രോഗമാണെന്ന് പുറത്തുവിട്ടിട്ടില്ല. അതു താൻ തന്നെ പത്ത് ദിവസത്തിനുള്ളിൽ അറിയിക്കുമെന്നാണ് താരം ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ പതിനഞ്ച് ദിവസമായി എന്റെ ജീവിതം സന്ദിഗ്ദ്ധാവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാൻ ഒരിക്കലും തളരില്ല. പൊരുതുക തന്നെ ചെയും. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. ഈ വിഷമാവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ ഞങ്ങൾ ഒരുമിച്ച് ശ്രമിക്കുകയാണ്. ഈ പരീക്ഷണ സമയത്ത് ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. രോഗനിർണയത്തിന് ശേഷം പത്ത് ദിവസത്തിനകം കുടുതൽ കാര്യങ്ങൾ നിങ്ങളെ ഞാൻ തന്നെ അറിയിക്കുന്നതാണ് . നല്ലത് വരാൻ ആശംസിക്കൂ.' ഇർഫാൻ ഖാന്റെ കുറിപ്പിൽ പറയുന്നു.

ഡോക്ടർമാർ പൂർണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാൽ സിനിമകളിൽനിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇർഫാൻ ഖാൻ. തുടർന്ന് വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രം താത്കാലികമായി നീട്ടിവെച്ചിരുന്നു.

അകേ സമയം ഇർഫാൻ ഖാന് മഞ്ഞപിത്തമായതിനാൽ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുന്നുവെന്നായിരുന്നു വിശാൽ ദരദ്വാജ് ട്വീറ്റ്. എന്നാൽ പുതിയ ട്വീറ്റ് പുറത്തു വന്നതോടെ സംഗതി കുറച്ച് സീരിയസ് ആണെന്ന് മനസ്സിലായത്.ഇർഫാൻ ഖാൻ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂൾ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആർ ടീമും അറിയിച്ചിട്ടുണ്ട്.