ലോകോത്തര ബ്രാൻഡായ അഡ്രസ് മെൻസ് കാല്ലക്ഷന്‌സിന്റെ 43മത് ഷോറൂം ഗുദൈബിയയിൽ ഇന്ന് തുറന്ന് പ്രവർത്തനം ആരംഭിക്കും.പ്രമുഖ ക്രിക്കറ്റ് താരവും അഡ്രസ് കളക്ഷൻസിന്റെ ബ്രാൻഡ് അംബാസിഡറുമായ ഇർഫാൻ പത്താൻ ആണ് ഉത്ഘാടനം നിർവ്വഹിക്കുക.

2008 ഇൽ ആരംഭിച്ച അഡ്രസ് കളക്ഷൻസിന്റെ ബഹ്റൈനിലെ ആദ്യത്തെ ഷോറൂം ആണ് ഇന്ന് 4 മണിക്ക് ഉത്ഘാടനം ചെയ്യുന്നത്.ബഹ്റൈൻ കാപിറ്റൽ ഗവര്ണറേറ്റ് ഗവർണ്ണർ H.E ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ആണ് പുതിയ ഷോറൂമിന്റെ ഉത്ഘാടനം നടക്കുകയെന്ന് ബഹ്റൈൻ റീജിയണൽ ഡയറക്ടർ ഷമീർ ഹംസ അറിയിച്ചു.

എല്ലാ രാജ്യക്കാർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഡിസൈൻ ആണ് അഡ്രസ് വിപണിയിൽ എത്തിക്കാര് എന്നും,15മുതൽ 40 വയസ്സുവരെയുള്ള പുരുഷന്മാരെ ഉദ്ദേശിച്ചാണ് കളക്ഷൻസ് പുറത്തിറക്കുന്നത് എന്നും ഗ്രൂപ്പ് എം ഡി ശംസുദ്ധീൻ നെല്ലറ അഭിപ്രായപ്പെട്ടു. പുതിയ ഷോറൂമിന്റെ ഉത്ഘാടനത്തോട് അനുബന്ധുച്ച് ആദ്യം പർചെയ്‌സ് ചെയ്യുന്ന 10പേർക്ക് ഇർഫാൻ പത്താനോടൊപ്പം ഡിന്നർ കഴിക്കുവാനുള്ള അവസരം ഉണ്ടാകും.

കൂടാതെ നറുക്കെടുപ്പിലൂടെ മറ്റ് അനവധി സമ്മാനങ്ങളും ഉണ്ടാകുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. ഷിർട്ടിങ്,സുയിറ്റിങ്സ് കൂടാതെ,ഇന്നർ വെയേഴ്‌സ്.ബെൽറ്റ് വാലറ്റ് എന്നിവയുടെ വിപുലമായ ശേഖരവും ഉണ്ടാകും.