താചാരങ്ങൾ പൂർണ്ണമായി പാലിച്ചില്ലെന്ന് ആരോപിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ ഫേസ്‌ബുക്ക് പേജിൽ കടുത്ത സൈബർ ആക്രമണം. ഇർഫാൻ ഭാര്യയുമായി ഒത്തുള്ള സെൽഫി ഇട്ടതാണ് മത തീവ്രവാദികളെ ചൊടിപ്പിച്ചത്. മുഖവും കൈയും മറയ്ക്കാത്തതും കയ്യിൽ നെയിൽ പോളിഷ് ഇട്ടതുമാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്.

ഇന്നലെ വൈകിട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇസ്ലാം മതത്തിന്റെ നിയമം എന്താണെന്ന് ഇർഫാനെ പഠിപ്പിച്ചു കൊണ്ടാണ് പലരുടെയും കമന്റ്. ഇർഫാനും ഭാര്യയും ഒന്നിച്ചുള്ള ചിത്രമാണ് ഇന്നലെ പോസ്റ്റ് ചെയ്തത്. ചിത്രം ഇട്ടപ്പോൾ തന്നെ മത തീവ്രവാദികൾ വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു.

പ്രവാസി ഇന്ത്യക്കാരിയും ജിദ്ദയിൽ താമസിക്കുന്ന സഫ ബെയ്ഗ് ആണ് ഇർഫാന്റെ ഭാര്യ. പർദയിട്ട് തലമൂടിയ സഫ ബെയ്ഗ് കൈകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ചിത്രത്തിൽ. സഫ നെയിൽപോളീഷ് അണിഞ്ഞിരിക്കുന്നതും, കയ്യും മുഖവും മറയ്ക്കാത്തതുമാണ് ചിലരെ പ്രകോപിപ്പിച്ചത്.

ലക്ഷക്കണക്കിന് പേർ ചിത്രത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് വിമർശവനവുമായി മതമൗലികവാദികൾ എത്തിയത്. 'മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു, നെയിൽ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കണം' എന്നിങ്ങനെയുള്ള ഉപദേശങ്ങൾ കമന്റ് ബോക്‌സിൽ കാണാം.

ഒരു പടി കൂടി കടന്ന് മുസ്ലിം സ്ത്രീകളുടെ ചിത്രം പോസ്റ്റ് ചെയരുത് എന്നും ആവശ്യപ്പെടുന്നുണ്ട് ചിലർ. ഇവരുടെ കമന്റുകൾക്ക് പിന്നാലെ വാദപ്രതിവാദവുമായി ധാരാളം പേർ എത്തിയിട്ടുണ്ട്. മത മതമൗലികവാദികളുടെ വാദങ്ങളെ പൊളിച്ചടുക്കി ധാരാളം പേർ ഇർഫാൻ പത്താന് പിന്തുണയുമായി എത്തുന്നുണ്ട്.

അതേസമയം ഉപദേശ കമന്റുകളെ പരിഹസിച്ച് അനേകം മലയാളികളും കമന്റുകളുമായി എത്തിയിട്ടുണ്ട്. മതമൗലികവാദികളെ കളിയാക്കുന്ന സ്ഥിരം വാചകങ്ങൾ ഉപയോഗിച്ചാണ് മലയാളികളുടെ പരിഹാസം. ഉപദേശക കമന്റുകളുമായി പലരും എത്തിയതോടെ ഇവരെ പലതും പറഞ്ഞ് കളിയാക്കി മലയാളികളും കൂട്ടത്തോടെ എത്തുകയായികുന്നു. പലർക്കും ഈ പെൺകുട്ടിയുടെ മുഖം നന്നായി കാണാത്തതിന്റെ നിരാശയും കമന്റിൽ കാണാം.