- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂറിൽ സഹപ്രവർത്തകനെ കൊന്നു കുഴിച്ചു മൂടിയ കേസ്; ആസൂത്രകനായ മുർഷിദാബാദ് സ്വദേശിക്കാതി തെരച്ചിൽ ശക്തമാക്കി പൊലീസ്; ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും വീഴ്ച്ച തുടരുന്നു
കണ്ണൂർ: ഇരിക്കൂർ പെരുവളത്ത് പറമ്പിൽ സഹപ്രവർത്തകനെ കൊന്നു കുഴിച്ചു മൂടിയ കേസിൽ രണ്ടാം പ്രതിയെ പൊലിസ് തെരയുന്നു. സാമ്പത്തിക തർക്കത്തെ തുടർന്ന് കൂടെ ജോലി ചെയ്തിരുന്ന അഷിക്കൂൽ ഇസ്ലാമിനെ കൊന്നു കുഴിച്ചിട്ട പശ്ചിമ ബംഗാൾ മൂർഷിദബാദ് സ്വദേശി സ്വദേശി പരേഷ് നാഥ് മണ്ഡലിനെ (26) കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതി മൂർഷിദബാദ് സ്വദേശി ഗണേശിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇരിക്കൂർ പൊലിസ് അറിയിച്ചു.
മൂന്നുപേരും ഒരുമിച്ച് തേപ്പു പണിയെടുത്തുവരികയായിരുന്നുവെന്നും പണിയെടുക്കുന്ന സ്ഥലത്തു നിന്നും ലഭിച്ച പണം വീതം വയ്ക്കുന്നതിനായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു ഒന്നും രണ്ടും പ്രതികൾ അഷിക്കൂൽ ഇസ്ലാമിനെ കൊല്ലുകയായിരുന്നുവെന്നാണ് പ്രതി പൊലിസിനു നൽകിയ മൊഴി. കൊലപാതകത്തിനു ശേഷം പരേഷ് ഗണേശിന്റെ സഹയാത്തോടെയാണ് അഷിക്കൂലിന്റെ മൃതദേഹം കുഴിച്ചു മൂടിയത്.
ഇതിനു ശേഷം ഇരുവരും താമസ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. മംഗളൂരിൽ നിന്നും പരേഷ്നാഥും ഗണേശും രണ്ടു വഴിക്കു പോവുകയായിരുന്നു. ഇതിനു ശേഷം പൊലിസ് പിൻതുടരുന്നത് ഒഴിവാക്കാൻ ഇരുവരും പരസ്പരമുള്ള ഫോൺ വിളികൾ പൂർണമായും ഒഴിവാക്കിയിരുന്നു. ഗണേശ് മറ്റൊരാളുടെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നും വീട്ടിലേക്ക് പണമയച്ചതായി പൊലിസിന് വ്യക്തമായിട്ടുണ്ട്. ഈ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ് അറസ്റ്റിലായ പരേഷിന്റെ മൊഴിയെ തുടർന്ന് കുട്ടാവിലെ കെട്ടിടത്തിൽ നിന്നും പൊലിസ് മണ്ണു നീക്കി പരിശോധന നടത്തിയപ്പോൾ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
പെരുവളത്ത് പറമ്പിൽ താമസിച്ചു തേപ്പു പണി ചെയ്തു വരികയായിരുന്നു മൂവരും. കഴിഞ്ഞ ജൂൺ 28നായിരുന്നു അഷിക്കൂൽ ഇസ്ലാമിനെ കാണാതായത്. മട്ടന്നൂരിൽ നിർമ്മാണ ജോലി ചെയ്തുവരികയായിരുന്ന സഹോദരൻ മോമിൻ ഇരിക്കൂർ പൊലിസിൽ പരാതി നൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ദൃശ്യം മോഡൽ കൊലപാതകം; ഒടുവിൽ കുടുങ്ങി
ദൃശ്യമെന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിനു സമാനമായുള്ള കൊലപാതകമാണ് ഇരിക്കൂറിൽ നടന്നതെന്നു പൊലിസ് പറയുന്നു. കൊലനടത്തി മൃതദേഹം കഷ്ണങ്ങളാക്കിയതിനു ശേഷം പണിപൂർത്തിയാകാത്ത കെട്ടിടത്തിലെ ബാത്ത്റൂമിരിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടതത്തിനു ശേഷം അവിടെ കോൺക്രീറ്റു ചെയ്യുകയായിരുന്നു. ഇതിനു ശേഷം ഒട്ടോറി നിർമ്മാണ പ്രവർത്തനങ്ങൾ അവിടെ നടക്കുകയും കെട്ടിടം ഏതാണ്ട് പൂർത്തിയാവുകയും ചെയ്തു. അതു കൊണ്ടു തന്നെ തങ്ങൾ ഒരിക്കലും പിടിയിലാകില്ലെന്ന വിശ്വാസമായിരുന്നു പ്രതികൾക്ക്.
കൊല്ലപ്പെട്ട അഷിക്കൂലിന്റെ സഹോദരൻ ഇയാളെ കാൺമാനില്ലെന്നു ഇരിക്കൂർ പൊലിസിൽ പരാതി നൽകിയതിനു ശേഷമാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. എന്നാൽ അന്നും കൊലപാതകത്തിന്റെ സാധ്യത പൊലിസിനുണ്ടായിരുന്നില്ല.മാന്മിസിങിന്റെ പേരിലെടുത്ത കേസ് ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അഷിക്കൂലിനെ തലയ്ക്കടിച്ചു കൊന്നതിനു ശേഷ്ം പണി നടക്കുന്ന കെട്ടിടത്തിന്റെ തറയിൽ കുഴിച്ചിട്ടതിനു ശേഷം കോൺക്രീറ്റു ചെയ്തു മണ്ണിട്ടു മൂടി ബലപ്പെടുത്തി പരേഷും കൂട്ടാളി ഗണേശും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി മംഗളൂരിലേക്കു പോവുകയായിരുന്നു.
ഇവിടെ നിന്നും രണ്ടു പേരും പിരിഞ്ഞതിനു ശേഷമാണ് പരേഷ് മുംബൈയിലേക്കു കടക്കുകയായിരുന്നു. സൈബർ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുംബൈയിലുണ്ടെന്നു വ്യക്തമായത. കൊലപാതകത്തിനു ശേഷം ഇയാൾ വീട്ടുകാരെയും സുഹൃത്തുക്കളെയും ഫോണിൽ വിളിക്കാറുണ്ടായിരുന്നു. എന്നാൽ പൊലിസ് തിരിച്ചറിയുമെന്ന ഭയത്തിൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. നൂറിലേറെ ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇരിട്ടി ഡി.വൈ. എസ്. പി പ്രിൻസ് എബ്രാഹിമിന്റെ നിർദ്ദേശത്തെ തുടർന്ന് ഇരിക്കൂർ എസ്. ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മുംബൈയിലേക്കു പോയത്. പ്രതിയെ അറസ്റ്റു ചെയ്യുന്നതിനായി മുംബൈ പൊലിസിന്റെ സഹായവും തേടിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ പാൽ ഗാമിൽ നിന്നും പരേഷ്നാഥിനെ പിടികൂടിയത്.
കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്നവരിൽ രാജ്യത്തെ അതിർത്തിയിലൂടെ നുഴഞ്ഞുകയറി വരുന്ന ബംഗൽദേശുകാരുമുണ്ടെന്നു നേരത്തെ തെളിഞ്ഞിരുന്നു. ഇന്ത്യൻ അതിർത്തിയിലൂടെയാണ് ഇവർ പുഴയോരത്തു കൂടി കടന്നുവരുന്നത്. ഇത്തരക്കാർ കേരളത്തിൽ നിർമ്മാണ തൊഴിലാളികളുടെ ക്യാംപിൽ ജോലി ചെയ്യുന്നുണ്ടെന്നു നേരത്തെ പൊലിസിനു വിവരം ലഭിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാൻ പൊലിസിനു കഴിഞ്ഞിട്ടില്ല. കണ്ണൂർ ജില്ലയിലുൾപ്പെടെ ഇതരസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന തദ്ദേശിയരായ കരാറുകാരോട് ആധാർ ഉൾപ്പെടെയുള്ളവ സാക്ഷ്യപ്പെടുത്തി അതത് പൊലിസ് സ്റ്റേഷനുകളിൽ ഹാജരാക്കണമെന്നു പൊലിസ് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെയൊന്നും നടന്നിട്ടില്ല.
ഇതുകൂടാതെ ഇവരുടെ വിവര ശേഖരണം, രജിസ്റ്റർ തയ്യാറാക്കൽ എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരുന്നുവെങ്കിലും ഈക്കാര്യത്തിലും കാര്യങ്ങൾ വളരെ പുറകോട്ടോണ്. കണ്ണൂർ ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള അക്രമം പതിവായി സംഭവിക്കുന്ന സാഹചര്യത്തിൽ ഇനിയെങ്കിലും പൊലിസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അൻപതുരൂപയ്ക്കു വേണ്ടി പോലും സഹജീവികളെ കൊലനടത്താൻ മടികാണിക്കാത്തവർ ഇങ്ങനെ അതിർത്തി കടന്നുവരുന്നവരിലുണ്ട്. പുറമെയ്‌ക്കു തൊഴിലിടങ്ങളിൽഭവ്യതയോടെയും വിനയത്തോടും പെരുമാറുന്ന ഇവർ സാമ്പത്തികവിഷയങ്ങളിലും മദ്യപാന തർക്കങ്ങളിലും ഉൾപ്പെടുമ്പോൾ തനിസ്വരൂപം പുറത്തെടുക്കുകയാണ് ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ