- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരായം എന്ന് കരുതി കഴിച്ചത് ഫോർമാലിൻ; ഇരിങ്ങാലക്കുടയിൽ രണ്ടുയുവാക്കളുടെ മരണത്തിന് കാരണം ഈ രാസപദാർത്ഥം; ആരെങ്കിലും മനഃപൂർവം നൽകിയതോ എന്ന് അന്വേഷിക്കും എന്ന് പൊലീസ്
തൃശൂർ: ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കൾ മരിക്കാനിടയായത് ഫോർമാലിൻ എന്ന രാസപദാർഥം കുടിച്ചതിനെ തുടർന്ന്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചാരായമാണെന്ന് കരുതി കഴിച്ചത് ഫോർമാലിനായിരുന്നു. ഇവർക്ക് ആരെങ്കിലും ഫോർമാലിൻ മനഃപൂർവം നൽകിയതാണോയെന്ന് പൊലീസ് അന്വേഷിക്കും.
പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ-കാട്ടൂർ തേക്കുംമൂല റോഡിൽ താമസിക്കുന്ന അണക്കത്തിപ്പറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42), ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (44) എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്നയാളാണ് ബിജു. അവിവാഹിതനാണ്. ബിജുവിന്റെ സംസ്കാരം നടത്തി. നിശാന്തിന്റെ സംസ്കാരം ബുധനാഴ്ച രാവിലെ നടക്കും.
കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇരുവരുടെയും ബോധം നഷ്ടമായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും റൂറൽ എസ്പി ജി. പൂങ്കുഴലി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബസ് സ്റ്റാൻഡിനടുത്ത് ഇവർ ഇതുകഴിച്ച കോഴിക്കടയോടു ചേർന്നുള്ള ഷെഡ് സന്ദർശിച്ചശേഷം സംസാരിക്കുകയാ യിരുന്നു എസ്പി
മറുനാടന് മലയാളി ബ്യൂറോ