- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറീഷ് ബ്രോഡ്ബാൻഡ് ചാർജുകൾ യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ ഇരട്ടിയെന്ന് യൂറോപ്യൻ കമ്മീഷൻ
ഡബ്ലിൻ: ഐറീഷ് ബ്രോഡ്ബാൻഡ് ചാർജുകൾ യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ ഇരട്ടിയാണെന്ന് യൂറോപ്യൻ കമ്മീഷൻ. യൂറോപ്യൻ രാജ്യങ്ങളിലെ ഡിജിറ്റൽ റാങ്കിങ് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. 28 യൂറോപ്യൻ രാജ്യങ്ങളിൽ എട്ടാമതാണ് അയർലണ്ടിന്റെ ഡിജിറ്റൽ റാങ്കിങ്. ഇന്റർനെറ്റിന്റെ കാര്യത്തിൽ അയർലണ്ട് മെച്ചപ്പെട്ട സ്ക
ഡബ്ലിൻ: ഐറീഷ് ബ്രോഡ്ബാൻഡ് ചാർജുകൾ യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ ഇരട്ടിയാണെന്ന് യൂറോപ്യൻ കമ്മീഷൻ. യൂറോപ്യൻ രാജ്യങ്ങളിലെ ഡിജിറ്റൽ റാങ്കിങ് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. 28 യൂറോപ്യൻ രാജ്യങ്ങളിൽ എട്ടാമതാണ് അയർലണ്ടിന്റെ ഡിജിറ്റൽ റാങ്കിങ്.
ഇന്റർനെറ്റിന്റെ കാര്യത്തിൽ അയർലണ്ട് മെച്ചപ്പെട്ട സ്‌കോറിങ് നടത്തിയെങ്കിലും അതിന്റെ ചെലവിലും വരുമാനത്തിലും മികച്ച അനുപാതം നേടിയെടുക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിൽ ബ്രോഡ്ബാൻഡ് സ്പീഡിന്റെ കാര്യത്തിൽ രാജ്യത്ത് വളരെ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. വാർത്തകൾ, സോഷ്യൽ നെറ്റ് വർക്കിങ്, ഓൺലൈൻ ഷോപ്പിങ്, ഇ-ഗവൺമെന്റ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം തന്നെ ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തി വരുന്നുണ്ട്.
അതേസമയം തന്നെ രാജ്യത്തിന്റെ ഡിജിറ്റൽ സ്‌കിൽസ് മുന്നേറ്റത്തിൽ ഇനിയും പുരോഗമനം ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവിൽ രാജ്യത്തെ 44 ശതമാനം ആൾക്കാർക്കേ വേണ്ടത്ര ഡിജിറ്റൽ സ്‌കിൽ കൈവന്നിട്ടുള്ളൂ. ഇക്കാര്യത്തിൽ അയർലണ്ട് യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ നേരിയ തോതിൽ മാത്രമേ മുന്നോക്കം നിൽക്കുന്നുണ്ട്. എന്നാൽ ഇതിൽ പുരോഗമനം നേടിയെടുക്കുന്ന കാര്യത്തിലും വളരെ മന്ദഗതിയാണ് രേഖപ്പെടുത്തുന്നത്.