ഗാൾവേ: കേരളത്തിലെ അനാഥാലയങ്ങളിൽ കഴിയുന്ന സഹോദരീസഹോദരങ്ങൾക്കുവേണ്ടി യർലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃർത്തുക്കൾ ചേർന്ന് ഐറീഷ് ഇന്ത്യൻ എയ്ഡ് എന്ന പേരിൽ രൂപംകൊടുത്ത ചാരിറ്റിയുടെ പ്രവർത്തനം വിക്ലോ കൂടാതെ ഏതാനും സുമനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്താൽ ഗാൾവേ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു.

കേരളത്തിൽ നിരാലംബരായി അനാഥാലയങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാർക്ക് ദൈനംദിനചരൃകൾക്ക് വേണ്ടവ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ് ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത്. (തുണിത്തരങ്ങൾ, പഠനോപകരണങ്ങൾ, സോപ്പ്, ടൂത്ത് പേസ്‌ററ്, ടൂത്ത്‌  ബ്രഷ്, മെയ്‌ക്കപ്പ് സാമഗ്രികൾ മുതലായവ)

 ഈ വർഷത്തെ സെന്റ് പട്രിക് ദിനത്തിൽ പ്രവർത്തനം ആരംഭിച്ച ഐറീഷ് ഇന്ത്യൻ എയ്ഡ് ചുരുങ്ങിയ കാലയളവിൽ ഇടുക്കിയിലെ സ്‌നേഹമന്ദിരം,കൊരട്ടിയിൽ പ്രവർത്തിക്കുന്ന ആനന്ദഭവൻ,സ്‌നേഹാലയം,കൂടാതെ തൊടുപുഴയിലെ ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിൽ മലയാളി കുടുംബങ്ങളുടെ സഹായത്താൽ ആറോളം പെട്ടികൾ എത്തിക്കാൻ സാധിച്ചു.

 വസ്ത്രങ്ങളും മറ്റും അടങ്ങിയ ഓരോ പെട്ടിയും 18 മുതൽ 20 കിലോയോളം തൂക്കം വരും. ഈ നന്മ പ്രവർത്തിയിലേക്ക് സ്‌നേഹിതരായ എല്ലാ മലയാളി കുടുംബങ്ങൾക്കും പങ്കുചേരാം. നമ്മൾ ചെയ്യേണ്ടത്. ഇത്രമാത്രം, ഷോപ്പുകളിൽ പോകുമ്പോൾ നിറമോ , അളവോ നോക്കാതെ സെയിലിൽ കിടക്കുന്ന തുണിത്തരങ്ങളോ മറ്റോ ഒന്നോ,രണ്ടോ ജോഡി വാങ്ങി, കൂടാതെ നമ്മൾ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും മറ്റും നൽകി നമുക്കീ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാവാം.നമ്മൾ വാങ്ങിക്കുന്നവ ശേഖരിക്കാൻ ചാരിറ്റി പ്രവർത്തകർ സദാ സന്നദ്ധരായിരിക്കും.

നാട്ടിലേക്ക് അവധിക്കു പോകുന്ന സന്മനസ്സുള്ള കുടുംബങ്ങൾ ലഗ്ഗേജ് കുറവാണെങ്കിൽ ഒരു പെട്ടിയെങ്കിലും നാട്ടിലെത്തിക്കാൻ സഹായിക്കാമെങ്കിൽ നാട്ടിൽ ഐറീഷ് ഇന്ത്യൻ എയ്ഡിന്റെ പ്ര ർത്തകർ നിങ്ങളുടെ അടുത്തു വന്ന് അത് വാങ്ങി പുത്തൻ ഉടുപ്പും നിക്കറും ഇടാൻ കൊതിച്ചിരിക്കുന്നവരുടെ അടുത്തെത്തിക്കും.

 ഇത്തരത്തിൽ പെട്ടി കൊണ്ടുപോകുവാൻ സന്നദ്ധരാകുന്നവരുടെ വീടുകളിൽ പെട്ടി എത്തിച്ച് മുഴുവൻ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് പെട്ടികൾ പാക്ക് ചെയ്യുക. 

സുമനസ്സുകളുടെ ഫോൺ വിളി പ്രതീക്ഷിക്കുന്നു. വിളിക്കേണ്ട നമ്പർ : വിക്ലോ: Thomas 089 477 6300, Jimmy 0899654293, ഗാൾവേ: Ranjith -087 288 6409

Email:Irishindianaid@gmail.com